Webdunia - Bharat's app for daily news and videos

Install App

മുട്ടയുടെ മഞ്ഞക്കരു കഴിക്കാന്‍ നിയന്ത്രണം വേണം; ഇങ്ങനെ പറയാന്‍ കാരണമുണ്ട്

Webdunia
വെള്ളി, 8 ഒക്‌ടോബര്‍ 2021 (16:36 IST)
മുട്ട ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. ദിവസത്തില്‍ ഒരു മുട്ടയെങ്കിലും കഴിക്കുന്നവരായിരിക്കും നമ്മളില്‍ ഭൂരിഭാഗം പേരും. മുട്ട പുഴുങ്ങിയോ ഓംലറ്റ് ആയോ അതുമല്ലെങ്കില്‍ ബുള്‍സ്‌ഐ ആയോ നമ്മള്‍ കഴിക്കും. വൈറ്റമിനും പ്രോട്ടീനും ഏറെ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥം കൂടിയാണ് മുട്ട. എന്നാല്‍, മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. 
 
മുട്ടയുടെ മഞ്ഞക്കരുവില്‍ മാത്രം 180-300 മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. പ്രതിദിനം 300 മില്ലിഗ്രാം കൊളസ്‌ട്രോള്‍ മാത്രമേ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ. അതുകൊണ്ട് മുട്ടയുടെ മഞ്ഞക്കരു അധികം കഴിച്ചാല്‍ ഒരു ദിവസം വേണ്ട കൊളസ്‌ട്രോളിന്റെ അളവിനേക്കാള്‍ കൂടുതല്‍ ആകും അത്. മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്നത് ആരോഗ്യകരമായ കാര്യമാണ്. അപ്പോഴും മുട്ട കഴിക്കുന്നതിനു കൃത്യമായ അളവ് വയ്ക്കണം. ഹൃദ്രോഗമോ എല്‍ഡിഎല്‍ കൊളസ്‌ട്രോളോ ഉള്ള ആളുകള്‍ ആഴ്ചയില്‍ മൂന്നില്‍ അധികം മുട്ട കഴിക്കാതിരിക്കുകയാണ് നല്ലത്. 
 
കുട്ടികള്‍ക്ക് ദിവസവും ഒരു മുട്ട കഴിക്കാവുന്നതാണ്. മഞ്ഞക്കരു ഒഴിവാക്കുന്നതാണ് നല്ലത്. സംസ്‌കരിച്ച ഇറച്ചി, മൈദ, പഞ്ചസാര കൂടുതലുള്ള ഭക്ഷണസാധനങ്ങള്‍, ട്രാന്‍സ് ഫാറ്റ് അടങ്ങിയ സംസ്‌കരിച്ച ഭക്ഷണം തുടങ്ങിയവയ്‌ക്കൊപ്പം മുട്ട ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകുകയാണോ, ഇത്തരക്കാരെ അടുപ്പിക്കരുത്

പ്രമേഹത്തിനൊപ്പം മാനസിക സമ്മര്‍ദ്ദം കൂടിയായാലോ? അറിയാം ഡയബിറ്റിസ് ഡിസ്ട്രസിനെ കുറിച്ച്

പ്രമേഹ രോഗികള്‍ക്കു ചോറ് എത്രത്തോളം പ്രശ്‌നമാണ്?

നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന ദൈനംദിന ശീലങ്ങള്‍

ഇയര്‍വാക്‌സ് രോഗങ്ങള്‍ നിര്‍ണയിക്കുന്നതിന് സഹായിക്കും, കോവിഡ് പോലും കണ്ടെത്താം!

അടുത്ത ലേഖനം
Show comments