Webdunia - Bharat's app for daily news and videos

Install App

കൂടുതല്‍ നേരം ഫോണ്‍ നോക്കിയിരിക്കുന്നവരാണോ, കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 19 ജനുവരി 2024 (14:34 IST)
കാഴ്ച ഇല്ലാത്ത അവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ശരീരത്തിലെ പ്രധാന ഭാഗം തന്നെയാണ് കണ്ണുകള്‍. കണ്ണുകള്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്. മുട്ട, കാരറ്റ്, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവയൊക്കെ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ കണ്ണുകള്‍ക്ക് വ്യായാമവും നല്‍കണം.
 
കൂടുതല്‍ നേരം കമ്പ്യൂട്ടര്‍-മൊബൈല്‍ സ്‌ക്രീനുകളില്‍ നോക്കിയിരിക്കുന്ന ശീലം ഒഴിവാക്കണം. 20മിനിറ്റ് തുടര്‍ച്ചയായി സ്‌ക്രീനില്‍ നോക്കിയിരിക്കാന്‍ പാടില്ല. ഇത് കാഴ്ച മങ്ങുന്നതിനും തലവേദനയ്ക്കും കണ്ണുകള്‍ വരളുന്നതിനും കാരണമാകും.
 
ആളുകള്‍ അഭിമുഖീകരിക്കുന്ന വലിയൊരു ആരോഗ്യപ്രശ്നമാണ് കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടത് കണ്ണിന്റെ വരള്‍ച്ചയാണ്. ഇത് കണ്ണില്‍ ചൊറിച്ചിലും എരിച്ചിലും ഉണ്ടാക്കുന്നു. പോഷക കുറവും വരണ്ട കണ്ണുകള്‍ക്ക് കാരണമാണ്. വിറ്റാമിന്‍ എയുടെ ആക്ടീവ് വേര്‍ഷനായ റെറ്റിനോള്‍ കാരറ്റിലും മുട്ടയിലും ചിസിലും മീനിലും ധാരാളം ഉണ്ട്. ഇത് കഴിക്കുന്നത് നല്ലതാണ്.
 
മറ്റൊന്ന് സിങ്ക് ആണ്. ഇത് ചിക്കനിലും അണ്ടിപ്പരിപ്പിലും ധാരാളം ഉണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ബീന്‍സ്, അവക്കാഡോ, സാല്‍മണ്‍ എന്നിവയില്‍ ധാരാളം ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കക്ഷം വിയർത്താൽ ചെയ്യേണ്ടത്

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!

സലൂണിലെ ത്രെഡിംഗ് രീതി മൂന്ന് യുവതികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധയ്ക്ക് കാരണമായെന്ന് ഡോക്ടര്‍!

മൂക്കിലുണ്ടാകുന്ന കുരു ഒരിക്കലും പൊട്ടിക്കരുത്! അപകടകരം

യാത്രയ്ക്കിടെയുള്ള ഛര്‍ദ്ദി, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments