Webdunia - Bharat's app for daily news and videos

Install App

ബീറ്റ്‌റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിക്കോളൂ...മറവി രോഗം പമ്പ കടക്കും!

ബീറ്റ്‌റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിക്കോളൂ...

Webdunia
തിങ്കള്‍, 13 നവം‌ബര്‍ 2017 (16:29 IST)
ആരോഗ്യം പ്രധാനം ചെയ്യുന്ന പച്ചക്കറികള്‍ ശീലമാക്കണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ശരീരത്തിന് കരുത്ത് പകരുന്നതിനൊപ്പം രോഗങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്‌റൂട്ട്. ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ബീറ്റ്‌റൂട്ട്.
 
എല്ലുകള്‍ക്ക് കരുത്ത് പകരുന്ന അയോഡിന്‍, മിനറല്‍സ്, മഗ്നീഷ്യം എന്നിവ ബീറ്റുറൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് കരുത്ത് പകരുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഈ പച്ചക്കറിയില്‍ അടങ്ങിയിട്ടുണ്ട്. അമിത വണ്ണം കുറയുന്നതിനും ബീറ്റുറൂട്ടില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് കഴിയും. കൂടാതെ ദഹന പ്രക്രീയ വേഗത്തിലാക്കാനും വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കാനും ബീറ്റുറൂട്ട് കേമനാണ്.
 
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി എന്നിവ ധരാളം അടങ്ങിയിട്ടുണ്ട് ബീറ്റ്‌റൂട്ടില്‍. വിറ്റാമിന്‍ ബി ശരീരത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമ്പോള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് തലച്ചോറിലേക്കുളള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മറവിരോഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.
 
അതുപോലെ ഇത് മെറ്റബോളിസം ഉയര്‍ത്തുകയും ശരീരത്തില്‍ പവ്വര്‍ഫുള്‍ ആയ ആന്റിഓക്‌സിഡന്റുകള്‍ക്ക് സ്ഥാനം നല്‍കുകയും ചെയ്യുന്നു. മെറ്റബോളിസം ഉയരുന്നതുവഴി അമിത വണ്ണം ഒഴിവാക്കാനും സാധിക്കും. പോളിഫിനോള്‍സും ബീറ്റെയ്‌നും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബീറ്റ്‌റൂട്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനെ ചെറുക്കാനും പല രോഗാവസ്ഥകളെയും തരണം ചെയ്യാനും സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

Boiled Banana Health Benefits: പുഴുങ്ങിയ പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

മഴക്കാലമാണ്, അസുഖങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Ozhempic Side Effects:മെലിയാന്‍ വേണ്ടി ഇഞ്ചക്ഷന്‍ ചെയ്തപ്പോള്‍ സ്വകാര്യഭാഗത്തിന്റെ വലിപ്പം കൂടുന്നു, സോഷ്യല്‍ മീഡിയയില്‍ ഒസെമ്പിക് ഇഞ്ചക്ഷനെതിരെ വ്യാപക പരാതി

നാരങ്ങ വെള്ളം ധാരാളം കുടിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാമോ

ഈ ഭക്ഷണങ്ങള്‍ ലൗ ഹോര്‍മോണായ ഓക്‌സിടോക്‌സിന്റെ അളവ് കൂട്ടും

അടുത്ത ലേഖനം
Show comments