Webdunia - Bharat's app for daily news and videos

Install App

Food Poison symptoms: പ്രാരംഭ ഘട്ടത്തില്‍ തന്നെ ഭക്ഷ്യവിഷബാധ തിരിച്ചറിയണം, ലക്ഷണങ്ങള്‍ ഇതൊക്കെ

ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം

Webdunia
ശനി, 7 ജനുവരി 2023 (11:22 IST)
Food Poison Symptoms: മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ് ഭക്ഷ്യവിഷബാധ. ഭക്ഷണം പാചകം ചെയ്യുമ്പോഴും സൂക്ഷിച്ചു വയ്ക്കുമ്പോഴുമുണ്ടാകുന്ന അശ്രദ്ധ അണുബാധയ്ക്ക് കാരണമാകുന്നു. ഭക്ഷണം കഴിച്ച ശേഷം ഒന്നോ രണ്ടോ മണിക്കൂറിനുള്ളിലോ ഒരു ദിവസത്തിന്റെ ഇടവേളയിലോ ലക്ഷണം പ്രകടമാകും. ഇതു ഗുരുതരമായാല്‍ തലച്ചോറിനെയും നാഡീവ്യൂഹത്തെയും വരെ ബാധിച്ചു മരണത്തിനു കാരണമായേക്കാം. 
 
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. ഛര്‍ദി, മനംപുരട്ടല്‍, വയറിളക്കം, വയറുവേദന, ശരീരത്തില്‍ തരിപ്പ്, വിശപ്പ് കുറയല്‍, വയര്‍ സ്തംഭിച്ച അവസ്ഥ, പനി, ക്ഷീണം, തലകറക്കം, കടുത്ത തലവേദന, അടിവയറിന്റെ ഭാഗങ്ങളില്‍ വേദന, മലത്തില്‍ ചോരയുടെ അംശം, സോഡിയം - പൊട്ടാസ്യം എന്നിവ കുറഞ്ഞ് ബോധക്ഷയം, ഹൃദയമിടിപ്പിലെ വൃതിയാനം എന്നിവയാണ് പ്രധാനമായും രോഗലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കൂടുതല്‍ നേരം നീണ്ടുനിന്നാല്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണം. 
 
ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധ ചിലപ്പോള്‍ വയറിളക്കത്തിനു ശേഷമോ ഛര്‍ദിച്ച ശേഷമോ മാറിയേക്കാം. ഈ സമയത്ത് തിളപ്പിച്ചാറിയ വെള്ളം, ഒആര്‍എസ് ലായനി, കരിക്കിന്‍ വെള്ളം എന്നിവ നന്നായി കുടിക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments