Webdunia - Bharat's app for daily news and videos

Install App

കരളിന്റെ ആരോഗ്യത്തിന് ഇവ കഴിക്കാം

അഭിറാം മനോഹർ
ശനി, 4 ജനുവരി 2020 (15:12 IST)
അമിത മദ്യപാനവും ഭക്ഷണത്തിലെ നിയന്ത്രണമില്ലായ്മ ഇവ രണ്ടും കരളിനെ ബാധിക്കുന്ന പ്രധാനപ്രശ്‌നങ്ങളാണ്. ഭൂരിപക്ഷ മലയാളികളും ഈ രണ്ട് ശീലങ്ങൾ പിന്തുടരുമ്പോഴും കരളിന്റെ ആരോഗ്യത്തെ പറ്റി അധികം ശ്രദ്ധ ചെലുത്താറില്ല. അതിനാൽ തന്നെ ഭാവിയിൽ പല രീതികളിൽ കരൾ രോഗങ്ങൾ വേട്ടയാടുകയും ചെയ്യുന്നു. ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമായ കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാൽ അത് ശരീരത്തെ ഒട്ടാകെ പ്രതിസന്ധിയിലാകും എന്നതാണ് സത്യം. അതിനാൽ തന്നെ കരളിന്റെ ആരോഗ്യത്തിന് എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാം എന്നത് പ്രധാന്യമർഹിക്കുന്ന വിഷയമാണ്.
 
കരളിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ക്യാരറ്റ്. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്സ്,വിറ്റമിൻസ്,മിനറൽ,ഫൈബർ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും കരൾ രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു. മദ്യപിക്കുന്നവർ ക്യാരറ്റ് ധാരാളം കഴിക്കേണ്ടതാണ്. ദിവസവും ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
 
കരൾ രോഗത്തിൽ നിന്ന് രക്ഷ നേടാൻ ഉപയോഗിക്കാവുന്ന മറ്റൊരു പദാർത്ഥമാണ് വെളുത്തുള്ളി. ഇതിലുള്ള അലിസിൻ ശരീരത്തിൽ സംഭവിക്കുന്ന ഓക്സിഡേറ്റീവ് ഡാമേജ് ഇല്ലതാക്കുകയും കരളിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.
 
ബീറ്റ്‌റൂട്ടാണ് കരളിന് ആരോഗ്യം നൽകുന്ന മറ്റൊരു ഭക്ഷണം.ബീറ്റ്‌റൂട്ട് ധാരാളം കഴിക്കുന്നത് കരൾ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. ധാരാളം ഇലക്കറികൾ ഉപയോഗിക്കുകയാണ് കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മറ്റൊരു മാർഗം. ഇലക്കറികൾ കരൾ ക്യാൻസറിനെ തടയുന്നതിന് സഹായിക്കുന്നു. ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾ ഇല്ലാതാക്കാനും ഇലക്കറികൾ നല്ലതാണ്.
 
കരൾ രോഗങ്ങൾക്കെതിരെുപയോഗിക്കാവുന്ന മറ്റൊരു ഭക്ഷണമാണ് ബ്രോക്കോളി. സൾഫർ ധാരാളമായി അടങ്ങിയിട്ടുള്ള ബ്രോക്കോളി കരളിലെ വിഷാംശങ്ങളെ പുറന്തള്ളി കരളിനേ ക്ലീൻ ചെയ്യും. ഇത് മെറ്റബോളിസം ഉയർത്തുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. കരളിനുണ്ടാകുന്ന ക്യാൻസറിൽ നിന്നും സംരക്ഷിക്കാനും ബ്രോക്കോളിക്ക് സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments