Webdunia - Bharat's app for daily news and videos

Install App

വൃക്കയുടെ ആരോഗ്യവും പച്ചക്കായയും തമ്മില്‍ എന്താണ് ബന്ധം ?

Webdunia
ചൊവ്വ, 14 മെയ് 2019 (19:30 IST)
നാട്ടില്‍ പുറത്തെ വീടുകളില്‍ സുലഭമാണ് പച്ചക്കായ കൊണ്ടുള്ള വിഭവങ്ങള്‍. മെഴുക്കു പുരട്ടി തോരൻ, എരിശ്ശേരി, അവിയല്‍, ബജി എന്നീ രുചികരമായ ഭക്ഷണസാധനങ്ങള്‍ കുട്ടികള്‍ക്ക് പോലും ഇഷ്‌ടമാണ്. പച്ചക്കായയുടെ ഗുണങ്ങള്‍ അറിയാതെയാണ് പലരും ഈ വിഭവങ്ങള്‍ കഴിക്കുന്നത്.

എന്താണ് ചക്കായയുടെ ആരോഗ്യ ഗുണങ്ങള്‍ എന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരമില്ല. പറഞ്ഞാല്‍ തീരാതെ ഗുണങ്ങള്‍ സമ്മാനിക്കുന്ന ഭക്ഷ്യവസ്‌തുവാണിത്. പൊട്ടാസ്യം കൂടാതെ ജീവകം സി, ജീവകം ബി6 ഇവയും പച്ചക്കായയിൽ ധാരാളമായുണ്ട്.

നാരുകളാൽ സമ്പന്നമായ പച്ചക്കായ ദഹനത്തിന് ഏറെ ഗുണം ചെയ്യും. മലബന്ധം അകറ്റും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകൾ സഹായിക്കും. കൊളസ്ട്രോൾ നില കുറയ്ക്കുന്നതോടൊപ്പം പക്ഷാഘാതവും ഹൃദയാഘാതവും തടയുകയു ചെയ്യും.

ശരീരഭാരം നിയന്ത്രിച്ചു നിർത്തുന്നതിനൊപ്പം വൃക്കയുടെ മികച്ച പ്രവര്‍ത്തനത്തിനും രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും പച്ചക്കായ കേമനാണ്.

പച്ചക്കായയിൽ പഞ്ചസാര വളരെ കുറവാണ്. ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് 30 ആണ്. ഗ്ലൈസെമിക് ഇൻഡക്സ് 55 ലും കുറവുള്ള ഭക്ഷണങ്ങളുടെ ദഹനവും ആഗിരണവും ഉപാപചയ പ്രവർത്തനങ്ങളും സാവധാനത്തിലാകും. ഇത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെ സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിവസ്ത്രങ്ങൾ വാങ്ങുമ്പോൾ പലരും ആവർത്തിക്കുന്ന ചില തെറ്റുകൾ

കുളിക്കുമ്പോള്‍ ദേഹത്ത് ഉരയ്ക്കാറുണ്ടോ?

ചായയും കാപ്പിയും ചൂടോടെ കുടിച്ചാൽ ക്യാൻസർ വരുമോ?

തണുപ്പുകാലമായതിനാല്‍ പുറത്തിറങ്ങാന്‍ മടിയാണോ, ആരോഗ്യപ്രശ്‌നങ്ങളുടെ എണ്ണത്തിന് കണക്കുണ്ടാകില്ല!

ചര്‍മത്തില്‍ വരള്‍ച്ചയോ, പ്രോട്ടീന്റെ കുറവാകാം!

അടുത്ത ലേഖനം
Show comments