Webdunia - Bharat's app for daily news and videos

Install App

ഈ ഭക്ഷണങ്ങള്‍ വളരെ വേഗത്തില്‍ ദഹിച്ച് കുടലുകളെ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 31 ജനുവരി 2025 (16:16 IST)
കുടലുകളുടെ ആരോഗ്യത്തിന് എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് വെളുത്ത ചോറ്. അത്‌ലറ്റുകള്‍ക്ക് ഇത് സുരക്ഷിതമായ അന്നജം നല്‍കുന്നു. ഇതിലെ കാര്‍ബോഹൈഡ്രേറ്റ് പെട്ടെന്ന് തന്നെ ഊര്‍ജമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. കൂടാതെ ഇതില്‍ വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തില്‍ നിറയെ ഫൈബര്‍ അടങ്ങിയിരിക്കുന്നു. 
 
ഇത് ശരീരഭാരം കുറയ്ക്കാനും കുടലുകളുടെ ആരോഗ്യത്തിനും സഹായിക്കും. മലബന്ധവും തടയും. പാകം ചെയ്ത പഴമാണ് കൂടുതല്‍ നല്ലത്. മധുരക്കിഴങ്ങിലും ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ ധാരാളം ഫൈറ്റോസ്റ്റിറോള്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ആപ്പിള്‍ സോസും ദഹനത്തെ മെച്ചപ്പെടുത്തും. കാന്‍സര്‍ സാധ്യതയും ഇത് കുറയ്ക്കും. പ്രോബയോട്ടിക് ഭക്ഷണമായ യോഗര്‍ട്ടാണ്. 
 
ഇതില്‍ ധാരാളം ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിന്‍ എ, ബി12, ബി2 എന്നിവ അടങ്ങിയിരിക്കുന്നു. തണ്ണിമത്തനും ദഹനത്തിന് സഹായിക്കുന്ന ഭക്ഷണമാണ്. ഇതില്‍ ധാരാളം ബെറ്റാ കരോട്ടിന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മുട്ട, ഓട്മീല്‍ എന്നിവയും ദഹനത്തിന് സഹായിക്കുന്ന ഭക്ഷണമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, ബ്ലോക്ക് ചെയ്യാൻ പറഞ്ഞത് ഏട്ടൻ തന്നെ': രേണു സുധി

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് കൂടുതല്‍ മലമൂത്ര വിസര്‍ജ്ജനം നടത്താറുണ്ടോ? കാരണങ്ങള്‍ അറിയാതെ പോകരുത്

നമ്മുടെ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ സിമ്പിള്‍ ടെസ്റ്റ്; യൂറോളജിസ്റ്റ് ഡോ. പര്‍വേസ് പറയുന്നത് ഇതാണ്

വൈറ്റ് ബ്രെഡും അനുബന്ധ ഭക്ഷണങ്ങളും കഴിക്കുന്നത് കുടല്‍ കാന്‍സര്‍ വര്‍ധിക്കുന്നതിന് കാരണമായതായി പഠനം

കുഞ്ഞ് ശരിക്കും ഉറങ്ങുന്നില്ലേ? ആരോഗ്യകരമായ ഉറക്കം ലഭിക്കാൻ

നല്ല ഉറക്കത്തിനായി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

അടുത്ത ലേഖനം
Show comments