Webdunia - Bharat's app for daily news and videos

Install App

ഭക്ഷണത്തിനു മുൻപ് ഒരു നുള്ള് ഉപ്പ് കഴിക്കാൻ പറയുന്നതെന്തിന്?

Webdunia
വ്യാഴം, 28 മാര്‍ച്ച് 2019 (16:51 IST)
ആരോഗ്യത്തിന് ഭക്ഷണം ആവശ്യമാണ്. എന്നാൽ ഭക്ഷണം കഴിച്ചതുകൊണ്ടായില്ല, നല്ല ഭക്ഷണങ്ങൾ കഴിക്കണം. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലർക്കും ആരോഗ്യം നോക്കാൻ സമയം കിട്ടാറില്ല. പക്ഷേ ഇതിനിടയിൽ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. ജീവിക്കുന്നെങ്കിൽ ആരോഗ്യത്തോടെ ജീവിക്കണം. ഇല്ലെങ്കിൽ അസുഖങ്ങൾ വിട്ടുമാറില്ല. അങ്ങനെ ഉണ്ടാകാതിരിക്കാൻ ഏറ്റവും ഗുണകരം ആയുർവേദമാണ്.
 
സമയം നോക്കിയല്ല, വിശന്നാൽ മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളു. ശരീരത്തിന് യോജിച്ച രീതിയിൽ ഉള്ള ഭക്ഷണമേ കഴിക്കാൻ പാടുള്ളു. വയർ നിറച്ച് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ചേർന്നതല്ല. വയറിന്റെ അരഭാഗത്ത് ഭക്ഷണം, കാൽ ഭാഗത്ത് വെള്ളം, കാൽ ഭാഗത്ത് വായു എന്നിങ്ങനെയാണ് ഉണ്ടാകേണ്ടത്. അല്ലാതെ കാണുന്നത് മുഴുവൻ വാരി വലിച്ചു കഴിക്കുന്നത് കൊണ്ട് വല്യ പ്രയോജനമൊന്നുമില്ല.
 
എങ്ങനെ കഴിക്കുന്നതിനേക്കാൾ പ്രധാനം എന്താണ് കഴിക്കുന്നത് എന്ന തിരിച്ചറിവാണ്. ശരീരത്തിന് മാത്രമല്ല മനസ്സിനും ഉത്തമമാണ് ഭക്ഷണം. ആയുർവേദത്തിന്റെ രീതിയിൽ ആരോഗ്യത്തിന് ഉത്തമമാകുന്ന ചില കുറുക്കുവഴികൾ നോക്കാം.
 
* വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക.
 
* തെറ്റായ ഭക്ഷണ ക്രമം ഒഴിവാക്കുക.
 
* നേരത്തേ കഴിച്ച ഭക്ഷണം ദഹിച്ചതിനുശേഷം മാത്രം അടുത്ത ഭക്ഷണം കഴിക്കുക.
 
* മടി പിടിച്ചിരിക്കാതിരിക്കുക.
 
* വയർ അറിഞ്ഞ് ഭക്ഷണം കഴിക്കുക, കുറഞ്ഞാലും കൂടാതിരിക്കാൻ ശ്രദ്ധിക്കുക.
 
* ഭക്ഷണത്തിന് മുൻപ് ഒരു നുള്ള് ഉപ്പും ചെറിയ കഷ്ണം ഇഞ്ചിയും കഴിക്കുക. ഇത് ദഹനത്തിനു സഹായിക്കും.
 
* ആദ്യം മധുരം, പുളി, ഉപ്പ്, എരിവ് എന്ന രീതിയിലാണ് ഭക്ഷണം കഴിക്കേണ്ടതെന്നാണ് ആയുർവേദിക് ഡയറ്റ് രീതികൾ പറയുന്നത്.
 
* അളവറിഞ്ഞ് കഴിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം നിങ്ങള്‍ക്കുണ്ടോ? ലക്ഷണങ്ങള്‍ എന്തൊക്കെ

സ്ത്രീക്കും പുരുഷനും ശരീരഭാര-ഉയര അനുപാതം വ്യത്യാസപ്പെട്ടിരിക്കുന്നു; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അറുപതിന് മുകളിലാണോ പ്രായം, നിങ്ങള്‍ക്ക് വേണ്ട രക്തസമ്മര്‍ദ്ദം എത്രയെന്നറിയാമോ

വിട്ടു മാറാത്ത രോഗങ്ങൾക്ക് പ്രതിവിധി ബെറീസ്

ഈ അഞ്ച് ഭക്ഷണങ്ങൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്ന് നിങ്ങൾക്കറിയാമോ?

അടുത്ത ലേഖനം
Show comments