ചൂടുള്ള ആഹാരങ്ങള്‍ ഫ്രിഡ്‌ജില്‍ വെച്ചാല്‍ എന്താണ് സംഭവിക്കുക ?

Webdunia
ശനി, 20 ജൂലൈ 2019 (19:12 IST)
ഫ്രിഡ്‌ജ് ഇല്ലാത്ത വീടുകള്‍ വളരെ കുറവാണ്. പുതിയ തൊഴില്‍ - ജീവിത സാഹചര്യങ്ങളില്‍ ഒരു കുടുംബത്തില്‍ വേണ്ട പ്രധാന വസ്‌തുക്കളിലൊന്നാണ് ഫ്രിഡ്ജ്. വളരെ വൃത്തിയോടെയും സൂക്ഷമതയോടെയും പരിപാലിക്കേണ്ട വസ്‌തു കൂടിയാണ് ഫ്രിഡ്‌ജ്.

ഫ്രിഡ്‌ജ് വാങ്ങുമ്പോള്‍ മുതല്‍ കേള്‍ക്കുന്ന ഒരു കാര്യമാണ് ചൂടുള്ള ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കരുത് എന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നിര്‍ദേശം എന്ന് ഭൂരിഭാഗം പേരും ചിന്തിക്കുന്നുണ്ടാകും. അതിനു പലവിധ കാരണങ്ങള്‍ ഉണ്ടെന്നതാണ് വസ്‌തുത.

ഇനി ചൂടോടെ ആഹാരം പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഭക്ഷണത്തിന്റെ പുറമെയുള്ള ഭാഗം  പെട്ടെന്നു തണുക്കുകയും ഉൾഭാഗം അല്പസമയം കൂടി ചൂടായിരിക്കുകയും ചെയ്യും. ഇതു സൂക്ഷ്മാണുക്കളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു.

ചൂടുള്ള ഭക്ഷണം ഫ്രിഡ്ജിനുള്ളിലെ താപനില പെട്ടെന്ന് ഉയർത്തുന്നതിനാൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന മറ്റു ഭക്ഷണങ്ങൾക്കു കേടുവരാൻ സാധ്യതയുണ്ട്. അതിനാൽ ഭക്ഷണം ചൂടുമാറിയ ശേഷമെ പാത്രങ്ങളിലാക്കി അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണു നല്ലത്. മാംസാഹാരങ്ങൾ സൂക്ഷിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? ഉടന്‍ ചികിത്സ തേടുക

ലോകത്തിലെ ഏറ്റവും അപകടകരമായ തൊഴിലുകള്‍; ജീവിക്കാന്‍ വേണ്ടി ജീവന്‍ പണയം വയ്ക്കുന്നവര്‍

മദ്യപിക്കുന്നതിനൊപ്പം ഈ സാധനങ്ങള്‍ ഒരിക്കലും കഴിക്കരുത് ! കൂടുതല്‍ അപകടം

ഗര്‍ഭിണിയായാല്‍ ചിലര്‍ക്ക് വയര്‍ കാണില്ല, ഇതിന്റെ കാരണം അറിയാമോ

അവോക്കാഡോ നല്ലതാണ്, പക്ഷെ ചിലര്‍ക്ക് ദോഷമാണ്!

അടുത്ത ലേഖനം
Show comments