കൂർക്കംവലിയ്ക്ക് പിന്നിലെ കാരണം എന്ത് ? ഇക്കാര്യങ്ങൾ അറിയു !

Webdunia
വെള്ളി, 5 ഫെബ്രുവരി 2021 (15:07 IST)
കൂർക്കം വലി ശരീരത്തിന് ദോഷം ചെയ്യുമോ എന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. എന്തുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന ആശങ്ക ആളുകൾക്ക് വലിയ രീതിയിൽ ഉണ്ട്. അമിതമ വണ്ണമുള്ളവരിലാണ് കൂർക്കംവലി കൂടുതലായി കാണാറുള്ളത്. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ എന്നാണ് കൂർക്കംവലിയുടെ നാമം. ഉച്ഛ്വാസ വായു കടന്നു പോകുന്ന, തൊണ്ടയുടെ മുകൾഭാഗത്തുള്ള തടസം മൂലമാണെന്ന് കൂര്‍ക്കംവലിയുണ്ടാകുന്നത്. 
 
ഈ ഭാഗത്തുള്ള മാംസ ഭാഗങ്ങളുടെ അമിതമായ വളർച്ച, ഇവിടെയുള്ള മസിലുകൾക്ക് ഉണ്ടാകുന്ന തകരാർ എന്നിവയാണ് കൂർക്കംവലിയ്ക്ക് കാരണം. കൂര്‍ക്കം ആരോഗ്യത്തിന് നല്ലതല്ല എന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. കാരണം കൂർക്കംവലി ഉള്ളവർക്ക് ശരിയായ ഉറക്കം ലഭിയ്ക്കില്ല എന്നതാണ് കാരണം. ഉറക്കം പാതിയില്‍ വെച്ച് മുറഞ്ഞു പോകും. ഓരോ അഞ്ചു മിനിറ്റിലും ഉറക്കം മുറിയുകയും, ചിലപ്പോൾ ഗാഢനിദ്രയിലേക്ക് പോയി മുപ്പതു സെക്കന്റിൽ തന്നെ ഞെട്ടിയുണരുകയും ചെയ്യും. ഉറക്കം നഷ്‌ടമാകുന്നതോടെ പകൽ മുഴുവൻ ക്ഷീണവും ഉൻമേഷക്കുറവും അനുഭവപ്പെടും. ഇത് ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിയ്ക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ ബാധിക്കുന്നത് 600 മില്യന്‍ പേരെ; മരണപ്പെടുന്നത് 4.2 ലക്ഷം പേര്‍

റൊട്ടി ഏറ്റവും മോശം ഭക്ഷണമെന്ന് ഓര്‍ത്തോപീഡിക് സര്‍ജന്‍; ശരീരഭാരം കൂടുന്നതിനും രക്തത്തിലെ പഞ്ചസാര വര്‍ദ്ധിക്കുന്നതിനും കാരണമാകും

ലോക എയിഡ്‌സ് ദിനം: ചെറുപ്പക്കാര്‍ക്കിടയില്‍ വീണ്ടുവിചാരമില്ലാത്ത ലൈംഗിക ബന്ധങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ദക്ഷിണേന്ത്യക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം

മുഖം വൃത്തിയാക്കാന്‍ സോപ്പ് ഉപയോഗിക്കരുത്

അടുത്ത ലേഖനം
Show comments