Webdunia - Bharat's app for daily news and videos

Install App

നാരങ്ങയും കുക്കുമ്പറും ഒരു മാസം; ചാടിയ വയര്‍ ആലിലവയറായി മാറും !

Webdunia
വെള്ളി, 19 ജനുവരി 2018 (12:34 IST)
പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വയര്‍ ചാടുക എന്നത്. ഭക്ഷണശീലമോ വ്യായാമക്കുറവോ മറ്റോ ആയിരിക്കാം ഇതിന് പ്രധാനകാരണം. സ്ത്രീകളിലാണ് പുരുഷന്മാരേക്കാള്‍ വയര്‍ ചാടാനുള്ള സാധ്യത കൂടുതലായി കാണുന്നതെന്നാണ് വാസ്തവം. പ്രസവം പോലുള്ളവ ഇതിനുള്ള പ്രധാന കാരണവുമാണ്. വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം പല വീട്ടുപായങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
 
ഒന്നര ഗ്ലാസ് വെള്ളം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് ‍, ഒരു ടീസ്പൂണ്‍ എള്ള് എന്നിവയാണ് ഇതിനായി ആവശ്യം. പൊതുവെ എളുപ്പത്തില്‍ കൊഴുപ്പു കത്തിച്ചു കളയാന്‍ കഴിയുന്ന ഒന്നാണ് ചെറുനാരങ്ങ. തടിയും വയറുമെല്ലാം കുറയ്ക്കുന്നതിനായി തത്വത്തില്‍ അംഗീകരിയ്ക്കപ്പെട്ട ഒന്ന്. എള്ളാവട്ടെ ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവയാലും സമ്പുഷ്ടമാണ്.
 
എള്ള് ഒരു മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തിയ ശേഷം അതിലേക്ക് ഗ്ലാസില്‍ ബാക്കിയുള്ള വെള്ളം ഒഴിയ്ക്കുക. ഇതിലേയ്ക്ക് ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്ത ശേഷം നന്നായി ഇളക്കുക. വേണമെങ്കില്‍ ഇത് മിക്‌സിയില്‍ അടിക്കുകയുമാകാം. ഈ മിശ്രിതം രാവിലെ പ്രാതലിനു മുന്‍പായി ഒരാഴ്ചക്കാലം കുടിയ്ക്കുക. ചാടിയ വയര്‍ ഒതുങ്ങി ആലിലവയറായി മാറുന്നത് അനുഭവിച്ചറിയാം. 
 
നാരങ്ങയും കുക്കുമ്പര്‍ മിശ്രിതവും ഈ പ്രശ്നത്തിന് പരിഹാരമാണ്. ഒരു ലിറ്റര്‍ വെള്ളം, രണ്ട് ചെറുനാരങ്ങ, ഒരു കുക്കുമ്പര്‍, ഒരു കഷ്ണം ഇഞ്ചി, ഒരു പിടി പുതിനയും മല്ലിയിലയും, ഒരു ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്. ചെറുനാരങ്ങാ ചെറിയ കഷ്ണങ്ങളാക്കി വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇതിന്റെ തോലിലും ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. 
 
ഇത് ഇങ്ങനെ തിളപ്പിയ്ക്കുമ്പോള്‍ മുഴുവന്‍ ഗുണങ്ങളും ലഭിക്കുകയും ചെയ്യും. ഇഞ്ചി ചതച്ചിട്ടും വെള്ളം തിളപ്പിയ്ക്കുക. തിളപ്പിച്ച ചെറുനാരങ്ങാവെള്ളം പുറത്തെടുത്തു വയ്ക്കുക. ഇതു ചൂടാറുന്നതോടെ ഊറ്റിയെടുക്കാം. ഇതിലേക്ക് അല്പം മല്ലിയില, പുതിനയില എന്നിവ ഇട്ടു വയ്ക്കുക. ഈ മിശ്രിതം തയ്യാറാക്കി വേണമെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെക്കുകയോ അല്ലെങ്കില്‍ ഫ്രഷായി തയ്യാറാക്കി ഉപയോഗിക്കുകയോ ചെയ്യാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശൈത്യകാലത്ത് അസ്ഥി വേദന വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?

ബുദ്ധി വികാസത്തിന് ഈ ഭക്ഷണങ്ങൾ

ഉപ്പിന് കാലഹരണ തീയതി ഉണ്ടോ? ഉപ്പ് മോശമാകാന്‍ എത്ര സമയമെടുക്കും?

വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് എന്താണ്! നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?

5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അബദ്ധവശാല്‍ പോലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്,ഡോക്ടര്‍മാര്‍ പറയുന്നത് എന്താണെന്ന് നോക്കാം

അടുത്ത ലേഖനം
Show comments