Webdunia - Bharat's app for daily news and videos

Install App

National Walking Day 2023: എങ്ങനെ, എപ്പോള്‍ നടക്കണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 5 ഏപ്രില്‍ 2023 (09:28 IST)
നിത്യവും കുറച്ചു സമയം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. എന്നാല്‍ എങ്ങനെ നടക്കുന്നു എന്നതാണ് പ്രാധാന്യം. അതോടൊപ്പം, അത് ഏത് സമയത്ത് നടക്കുന്നു എന്നതിലും കാര്യമുണ്ട്. സാധാരണ നടക്കുന്നതിനേക്കാള്‍ വേഗത്തില്‍ നടക്കുന്നതിലൂടെ ആയുസ്സു കൂടുമെന്നാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. അതോടൊപ്പം, വെളുപ്പിനെ അല്ലെങ്കില്‍ വൈകിട്ട് ആണ് നടക്കാന്‍ ഏറ്റവും ഉത്തമം.
 
ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനായി ഹൃദ്രോഗികള്‍ പതിവായി നടക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രമേഹം , തൈറോയ്ഡ് , ശരീരത്തിന്റെ മറ്റ് അവസ്ഥകള്‍ തുടങ്ങിയ ഘടകങ്ങളും ഹൃദയാരോഗ്യത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദിവസവും അരമണിക്കൂര്‍ എന്ന കണക്കില്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും നടക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നും വിദഗ്ധര്‍ പറയുന്നു.
 
ഹൃദയാഘാത സാധ്യത അമ്പത് ശതമാനത്തോളം കുറയ്ക്കാനും ഈ നടത്തത്തിലൂടെ കഴിയുമെന്നും ഇവര്‍ വ്യക്തമാക്കി. ചടുല നടത്തം ശീലമാക്കുന്നത് എല്ലാ പേശികളെയും ഉണര്‍വുള്ളതാക്കുകയും ശരീരത്തിനു മുഴുവന്‍ വ്യായാമം ചെയ്യുന്ന ഫലം കിട്ടുകയും ചെയ്യും. മാത്രമല്ല രക്ത സമര്‍ദ്ദം, കോളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് എന്നിവ കുറയ്ക്കാനും ഇതിലൂടെ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടത് ഏത് കൈയിലാണ്?

ഞാവല്‍പ്പഴം കഴിക്കാറുണ്ടോ? ഈ രീതിയിലാണ് കഴിക്കുന്നതെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ ശത്രുവാകും

വൈകി ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

പ്രസവശേഷം ഉണ്ടാകുന്ന സ്‌ട്രെച്ച് മാർക്കുകൾ കുറയ്ക്കാം, ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കു

Oats Egg Dosa: ഓട്‌സ് കൊണ്ട് ഇത്ര കിടിലന്‍ ദോശയോ?

അടുത്ത ലേഖനം
Show comments