ഒരിക്കലും പലതരം ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അതു പോലെ തന്നെ പലതരം ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്.

സിആര്‍ രവിചന്ദ്രന്‍
ശനി, 21 ജൂണ്‍ 2025 (14:05 IST)
വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാവണം യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്. രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം യോഗാഭ്യാസത്തിനായി മാറ്റിവയ്ക്കാം. പുലര്‍ച്ചെയാണ് ഏറ്റവും ഉത്തമം. ഒരിക്കലും ധൃതിയില്‍ ചെയ്യാന്‍ ശ്രമിക്കുകയുമരുത്. അതു പോലെ തന്നെ പലതരം ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്. യോഗാഭ്യാസങ്ങളും മറ്റു ശാരീരിക വ്യായാമങ്ങളും കൂട്ടിക്കലര്‍ത്തി ചെയ്യുന്നതു നല്ലതല്ല. കുളി കഴിഞ്ഞു യോഗാഭ്യാസം ചെയ്യുന്നതാണ് ഉത്തമം.
 
ഇനി യോഗാഭ്യാസം ചെയ്തിട്ടാണെങ്കില്‍ അര മണിക്കൂര്‍ കഴിഞ്ഞേ കുളിക്കാവൂ. ഭക്ഷണം കഴിഞ്ഞതിനു ശേഷം ഉടനെയും യോഗ ചെയ്യരുത്. ഭക്ഷണം പൂര്‍ണമായും ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രം യോഗ ചെയ്യുക. യോഗാഭ്യാസം കഴിഞ്ഞിട്ടായാലും അല്‍പ സമയം കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ. യോഗ ചെയ്യുമ്പോള്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രം ധരിക്കുന്നതാണ് ഉത്തമം. വലിച്ചുവാരിയും സമയക്രമം ഇല്ലാതെയും ഭക്ഷണം കഴിക്കുന്ന ശീലം പൂര്‍ണമായും ഒഴിവാക്കുക.
 
'യോഗാ ചിത്തവൃത്തി നിരോധ' എന്നാണ് യോഗയുടെ നിര്‍വചനമായി യോഗസൂത്രത്തിന്റെ തുടക്കത്തില്‍ തന്നെ പതഞ്ജലി മഹര്‍ഷി പറയുന്നത്. ചിന്തകളെ നിരോധിക്കുന്നതാണ് യോഗ. യോഗയില്‍ എട്ട് ഭാഗങ്ങള്‍ ഉണ്ട്. അവ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ്. യമം, നിയമം, ആസനം, പ്രാണായാമം എന്നിവ സാധാരണ ജീവിതം നയിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതും, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ സന്യാസിമാര്‍ക്കും ആത്മീയതയില്‍ കഴിയുന്നവര്‍ക്കും വേണ്ടിയുമാണ് വിധിച്ചിട്ടുള്ളത്. 
 
ഒരാള്‍ യോഗ പരിശീലിക്കുന്നതിന് മുന്‍പായി അറിഞ്ഞിരിക്കേണ്ട ഘടകങ്ങളാണ് യമം, നിയമം എന്നിവയില്‍ പ്രതിപാദിച്ചിട്ടുള്ളത്. ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുക എന്നതാണ് യോഗയുടെ മുഖ്യലക്ഷ്യം.ഇതിനുള്ള അനേകം ഉപായങ്ങളും ഉപദേശങ്ങളുമാണ് യോഗശാസ്ത്രം പ്രതിപാദിച്ചിരിക്കുന്നത്. ആസന, പ്രാണായാമാദികളാണ് പ്രധാനമായ യോഗസാധനകള്‍ . പ്രകൃതിചികിത്സയില്‍ യോഗ നിര്‍ബന്ധമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള അഞ്ച് മികച്ച മാര്‍ഗങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments