Webdunia - Bharat's app for daily news and videos

Install App

ചുമ, പനി, തലവേദന, ക്ഷീണം... നിപ്പയാണോ? മറ്റുള്ള പനി ലക്ഷണങ്ങളിൽ നിന്ന് നിപ്പയെ എങ്ങനെ വേർതിരിച്ചറിയും?

മറ്റുള്ള പനി ലക്ഷണങ്ങളിൽ നിന്ന് നിപ്പയെ എങ്ങനെ വേർതിരിച്ചറിയും?

Webdunia
ചൊവ്വ, 22 മെയ് 2018 (08:23 IST)
ഒരു നാടിനെയാകെ ഭീതിയിലാഴ്‌ത്തിയ നിപ്പ വൈറസിന്റെ പുറകെയാണ് ഇപ്പോൾ എല്ലാവരും. മാങ്ങ, പേരക്ക തുടങ്ങിയവ കഴിക്കുന്നതിലും കള്ള് കുടിക്കുന്നതിലും ആളുകൾ ആശങ്കയിലാന്. ഇനി അഥവാ കഴിഞ്ഞ ദിവസം കഴിച്ച മാങ്ങയോ മറ്റോ പണി തരുമോ എന്നും ആശങ്കയുള്ളവർ ഉണ്ടാകും. എന്നാൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ 5 ദിവസങ്ങൾ മുതൽ എടുക്കും.
 
പെട്ടെന്നുണ്ടാകുന്ന ചുമ, പനി, മേലുവേദന, തലവേദന, ക്ഷീണം തുടങ്ങിയ ലക്ഷങ്ങൾ കണ്ടാൽ നിപ്പ ആണെന്ന് തെറ്റിദ്ധരിക്കരുത്. എന്തെങ്കിലും സംശയം തോന്നിയാൽ വിദഗ്‌ദ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അസഹനീയമായ വേദനകൾ (തല വേദന മേലു വേദന തുടങ്ങിയവ) അനുഭവപ്പെടുകയാണെങ്കിലോ ചർദ്ദി അനുഭവപ്പെടുകയാണെങ്കിലോ രോഗം വന്ന ആരെങ്കിലുമായി ഇടപഴകിയിട്ടുണ്ടെങ്കിലോ മാത്രം ആളുകൾ ശ്രദ്ധിച്ചാൽ മതിയെന്ന് ഡോ. അശ്വതി സോമൻ പറയുന്നു.
 
ൻപ്പയെക്കുറിച്ച് കേട്ടയുടനെ ഉള്ള അനാവശ്യ ടെൻഷൻ വേണ്ട. വൈറസ് ശരീരത്തിൽ പ്രവേശിച്ച് അഞ്ചു മുതൽ 16 ദിവസം വരെ കഴിയുമ്പോഴാണ് ഈ രോഗം ഉണ്ടെന്ന് പുറത്തറിയുന്നത്.
 
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
 
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. 
 
വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍
 
1. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
 
2. വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക
 
രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍
 
· രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
 
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക
 
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
 
· വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക
 
രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
 
· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
 
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
 
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഹൃദ്രോഗിയാണോ, ഈ ഭക്ഷണങ്ങള്‍ ഇനിമുതല്‍ കഴിക്കരുത്!

കരിക്കുകുടി പതിവായാല്‍ രക്തസമ്മര്‍ദ്ദം തീരെ കുറയും!

വിളര്‍ച്ച തടയാന്‍ ഈ ഏഴു ഭക്ഷണങ്ങള്‍ കഴിക്കാം

ആമാശയത്തില്‍ അമിതമായി ആസിഡ് ഉല്‍പാദിപ്പിക്കുന്നു; ഏഴുമുതല്‍ 30ശതമാനം പേരിലും പ്രശ്‌നങ്ങള്‍!

ഇറച്ചി കറി വയ്ക്കുമ്പോള്‍ ഇഞ്ചി ചേര്‍ക്കാന്‍ മറക്കരുത്; ഗുണങ്ങള്‍ ചില്ലറയല്ല

അടുത്ത ലേഖനം
Show comments