Webdunia - Bharat's app for daily news and videos

Install App

ക്ഷീണമാണോ പ്രശ്നം, പരിഹാരമുണ്ട് !

ചിപ്പി പീലിപ്പോസ്
വെള്ളി, 31 ജനുവരി 2020 (19:34 IST)
പുതിയ ജീവിത സാഹചര്യത്തില്‍ മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ക്ഷീണം. എപ്പോഴും ഉറക്കം തൂങ്ങിയിരിക്കുക, അതിനൊപ്പം വല്ലാത്ത ക്ഷീണവും കൂടിയായാല്‍ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുമെന്നുറപ്പ്. ജീവിതസാഹചര്യവും ഭക്ഷണരീതിയുമൊക്കെയാണ് ഒരാളെ ക്ഷീണത്തിലേക്ക് തള്ളി വിടുന്നത്.
 
ഒന്നിനും ഒരു മൂഡ് തോന്നുന്നില്ലെന്ന പരാതിയാണ് ഇത്തരക്കാര്‍ പറയുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ക്ഷീണം ഒഴിവാക്കാവുന്നതാണ്. ജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ക്ഷീണമെന്ന വില്ലനെ ഒഴിവാക്കി നിര്‍ത്താന്‍ സാധിക്കും. 
 
എന്നും വ്യായാമം ചെയ്യുക, മദ്യപാനം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, കൃത്യസമയത്ത് ഉറങ്ങുക, അമിതമായ യാത്ര, പലതരം അസുഖങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍, പുകവലി, നല്ല ഭക്ഷണക്രമം, അമിതവണ്ണം കുറയ്‌ക്കുക എന്നീ കാര്യങ്ങളാണ് ക്ഷീണത്തിന് വഴിയൊരുക്കുന്നത്.
 
ഇരുമ്പിന്റെ അംശം കുറയുന്നത് ക്ഷീണത്തിനിടയാക്കും. ഇരുമ്പിന്റെ അംശം കുറയുംതോറും പേശികളിലും കോശങ്ങളിലും എത്തുന്ന ഒക്സിജന്റെ അളവ് കുറയും. തീരെ കുറവാണെങ്കിൽ അനീമിയയും ഉണ്ടായേക്കാം. ഇതൊഴിവാക്കാൻ ബീൻസ് , മുട്ട, പച്ചക്കറികൾ, സോയമില്ക് കൊണ്ടുള്ള ടോഫു മുതലായവ കഴിക്കണം. കൂടാതെ പഴങ്ങളും കഴിക്കണം.
 
അമിതക്ഷീണം തൈറോയിഡ് രോഗലക്ഷണവുമാകാം. സ്‌ത്രീകളിലെ അമിത ക്ഷീണത്തിന് കാരണം അനീമിയ ആണ്. ഒരു ദിവസത്തെ എനർജി ലെവൽ ക്രമീകരിക്കുന്ന ബ്രേക്ക് ഫസ്‌റ്റ് ഒഴിവാക്കുന്നത് പ്രധാന പ്രശ്നമാണ്. തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്കും കമ്പ്യൂട്ടറിന് മുന്നില്‍ ഏറെ നേരെ ചെലവഴിക്കുന്നവര്‍ക്കും ക്ഷീണം വില്ലനാകും. ഇത്തരക്കാര്‍ ചിട്ടയായ ജീവിതക്രം പാലിച്ചാല്‍ ഈ പ്രശ്‌നത്തില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments