Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ മൂന്ന് നേരവും ചോറാണോ കഴിക്കുന്നത്? ഫാറ്റി ലിവര്‍ തൊട്ടടുത്തുണ്ട് ! മദ്യത്തോളം അപകടകരം

Webdunia
വെള്ളി, 9 ജൂണ്‍ 2023 (13:06 IST)
കരളിന്റെ ആരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പറയാതെ തന്നെ അറിയാമല്ലോ? കരളിനെ ഏറ്റവും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ മനുഷ്യന്‍ പഠിക്കണം. എന്തെങ്കിലും കരള്‍ രോഗം ഉണ്ടായാല്‍ അത് മദ്യപാനം കൊണ്ട് മാത്രമാണെന്ന് കരുതുന്നവരാണ് നമ്മള്‍. എന്നാല്‍, അത് തെറ്റായ ചിന്താഗതിയാണ്. മദ്യ ഇതര കരള്‍ രോഗത്തെ കുറിച്ചും നാം ബോധവാന്‍മാരാകണം.
 
അമിതമായ അന്നജം ശരീരത്തില്‍ എത്തുന്നത് ഫാറ്റി ലിവറിന് കാരണമാകുന്നു. അതായത് അമിതമായ അരി ഭക്ഷണം ആരോഗ്യത്തിനു ദോഷമാണ്. അമിതമായ അരി ഭക്ഷണം ശരീരത്തിലേക്ക് കടത്തിവിടരുത്. അരിഭക്ഷണം ദിവസത്തില്‍ ഒരുനേരം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. 
 
ശരീരത്തിനു കൃത്യമായ വ്യായാമം ഇല്ലാത്തതും ഫാറ്റി ലിവറിന് കാരണമാകും. മദ്യപാനം മാത്രമല്ല നിങ്ങളുടെ കരളിനെ അപകടാവസ്ഥയിലാക്കുന്നതെന്ന് മനസ്സിലാക്കുക. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. അമിത വണ്ണമുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ ഇത് ലിവര്‍ സിറോസിസിലേക്ക് വരെ നയിക്കാം. 
 
ഭക്ഷണ രീതിയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിന് പ്രധാന കാരണം. കരളിലെ കൊഴുപ്പ് കരള്‍ വീക്കത്തിനു കാരണമാകുന്നു. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയായവരില്‍ ഏകദേശം രണ്ടില്‍ ഒരാള്‍ക്ക് ഈ രോഗം കാണപ്പെടുന്നു. 
 
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ ഉള്ളവരില്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ വേഗം വന്നേക്കാം. പുകവലിയും ഈ അവസ്ഥയ്ക്ക് കാരണമാകും. 
 
ക്ഷീണം, അമിത ഭാരം, കരളിന്റെ പ്രവര്‍ത്തന വൈകല്യം, ശാരീരിക ബലഹീനത തുടങ്ങിയവയാണ് ഫാറ്റി ലിവര്‍ രോഗലക്ഷണങ്ങള്‍. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചുമല്‍ വേദനയുണ്ടോ? കാരണം ഇവയാകാം

സുന്ദരിയാകാൻ കണ്ണെഴുതുന്നവരുടെ ശ്രദ്ധയ്ക്ക്...

ചെമ്പരത്തിയുടെ ആരോഗ്യ ഗുണങ്ങൾ

തടി കുറഞ്ഞവർക്കും ഫാറ്റി ലിവർ വരുമോ? വരില്ലെന്ന് കരുതുന്നത് അബദ്ധം!

തൈറോയ്ഡ് പ്രശ്നങ്ങൾ: സ്ത്രീകളിൽ കൂടുതൽ സാധ്യത

അടുത്ത ലേഖനം
Show comments