Webdunia - Bharat's app for daily news and videos

Install App

അരിയോ ഗോതമ്പോ ഏതാണ് ആരോഗ്യത്തിന് നല്ലത്?

Webdunia
ഞായര്‍, 13 ഓഗസ്റ്റ് 2023 (17:48 IST)
അരിയേക്കാള്‍ നല്ലത് ഗോതമ്പാണ് എന്നുള്ള ഒരു ധാരണ നമുക്കിടയില്‍ ശക്തമാണ്. ഡോക്ടര്‍മാര്‍ പലരും അരിഭക്ഷണം ഒഴിവാക്കണമെന്നും ഗോതമ്പിലേക്ക് മാറണമെന്നും പറയുന്നതും സ്ഥിരമാണ്. അമിതവണ്ണം വരില്ലെന്ന് കരുതുന്നത് സത്യമല്ല. യഥാര്‍ഥത്തില്‍ അരിയ്ക്കും ഗോതമ്പിനും അതിന്റേതായ നല്ല വശങ്ങളും ചീത്തവശങ്ങളും ഉണ്ട്.

നമ്മുടെ ആഹാരത്തില്‍ കുത്തരി ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലതാണ്. വൈറ്റമിന്‍ ബി കോമ്പ്‌ലെക്‌സ് തവിടുള്ള അരിയില്‍ കാണപ്പെടുന്നു. ഇതിനകത്ത് ആവശ്യത്തിന് പൊട്ടാസ്യം,മാംഗനീസ്,നിയാസിന്‍,ബി6 തുടങ്ങി നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരുപാട് പോഷകങ്ങളുണ്ട്. എന്നാല്‍ ഇന്ന് തവിടുള്ള അരി ഉപയോഗിക്കാത്തതിനാല്‍ തന്നെ ഇന്ന് ഉപയോഗിക്കുന്ന അരി പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
 
തവിടുള്ള അരി അഥവ കുത്തരി പ്രമേഹം അടക്കം പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. എന്നാല്‍ വെള്ളയരിയില്‍ കാര്‍ബോ ഹൈഡ്രേറ്റും ഊര്‍ജവും മാത്രമാണുള്ളത്. അതുകൊണ്ടോണ് അരി കഴിക്കുന്നത് നല്ലതല്ലെന്ന് പറയുന്നത്.
 
ഗോതമ്പിന്റെ കാര്യത്തിലാണെങ്കില്‍ അത് വെള്ളയരിയേക്കാള്‍ ഗുണം ചെയ്യും. ഗോതമ്പിന് വെള്ളയരിയേക്കാള്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവാണ്. അതിനാല്‍ വെള്ളയരിയേക്കാള്‍ പ്രമേഹരോഗികള്‍ക്ക് ഗുണകരമാണ്. കൂടാതെ ഗോതമ്പിലടങ്ങിയിട്ടുള്ള ലിഗ്‌നിന്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ സാന്നിധ്യം ഉയര്‍ത്തുന്നു. എന്നാല്‍ ഗോതമ്പിലെ ഗ്ലൂട്ടന്‍ പലര്‍ക്കും അലര്‍ജിയുണ്ടാക്കുന്നു.

ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ ഗോതമ്പ് കഴിച്ചാല്‍ ആരോഗ്യത്തിന് ഹാനികരമാണ്. അമിതമായ ഗ്യാസ് ശല്യം, ഓക്കാനം, പെട്ടെന്ന് വണ്ണം വെയ്ക്കുക, യൂറിക് ആസിഡ് കൂട്ടുക എന്നീ പ്രശ്‌നങ്ങള്‍ ഗോതമ്പ് കാരണം വരാം. അതിനാല്‍ ഗോതമ്പ് കഴിച്ചാല്‍ ഗ്യാസ് ശല്യം ഉള്ളവര്‍,ക്ഷീണം വരുന്നവര്‍ ഗോതമ്പ് ഉപേക്ഷിക്കുന്നതാണ് നല്ലത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് ഫ്രൂട്ട് ഡയറ്റ്

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയ്ക്കും!

എപ്പോഴും അനാവശ്യ ചിന്തകളും സമ്മര്‍ദ്ദവുമാണോ, ഈ വിദ്യകള്‍ പരിശീലിക്കു

സോഡിയം കുറയുമ്പോള്‍ ഗുരുതരമായ ഈ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണിക്കും

പാത്രം കഴുകിയാല്‍ കൈയില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

അടുത്ത ലേഖനം
Show comments