Webdunia - Bharat's app for daily news and videos

Install App

മത്തി കഴിച്ചാല്‍ എന്തൊക്കെ ഗുണങ്ങളാണെന്നോ!

Webdunia
വെള്ളി, 4 ജനുവരി 2019 (19:40 IST)
മലയാളികൾക്ക് പ്രിയപ്പെട്ട മത്സ്യമാണ് മത്തി. ചാള എന്നാണ് കേരളത്തിന്റെ തെക്കുഭാഗത്തേക്ക് മത്തി അറിയപ്പെടുന്നത്. സ്വാദിഷ്ടവും ആരോഗ്യ ദായകവുമായ ഒരു മത്സ്യമാണ് മത്തി. ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഉത്തമമാണ് ഇത്.
 
മത്തി തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും. മത്തിയിൽ കാത്സ്യത്തിന്റെ അളവ് വളരെ കൂടുതലാണ് ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും. ധാരാളം പ്രോട്ടീനും മത്തിയിൽ അടങ്ങിയിരിക്കുന്നു. മത്തിയിലടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡാണ് ഹൃദയത്തിന് സംരക്ഷണ കവചം ഒരുക്കുന്നത്.
 
രക്തസമ്മർദ്ദത്തെ കൃത്യമായ അളവിൽ നിലനിർത്താനുള്ള കഴിവ് ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. മത്തി കഴിക്കുന്നതിലൂടെ ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവും വർദ്ധിക്കും. മത്തി കറിവെച്ചും വറുത്തും പൊള്ളിച്ചുമെല്ലാം നമ്മുടെ നാട്ടിൽ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. കപ്പയും മത്തിക്കറിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആഹാ‍രമാണ്.  
 
വില തുച്ഛം ഗുണം മെച്ചം എന്ന ചൊല്ല് മത്തിയെ സംബന്ധിച്ച് ശരിയാണ്. ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്‌മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ നിന്നും ലഭിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
 
ബുദ്ധിവികാസത്തിന് മത്തി സഹായകമാണ്. അതു പോലെ തന്നെ എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും കരുത്തിനും മത്തി പകര്‍ന്നു നല്‍കുന്ന എനര്‍ജി മറ്റ് മത്സ്യങ്ങളില്‍ നിന്ന് ലഭിക്കില്ല. വന്‍കുടലിലെ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന മത്തി ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാന്‍ ഉതകുന്ന പറ്റിയ മരുന്നുമാണ്. മത്തിയുടെ മുള്ളും തലയും വൈറ്റമിന്റെ കലവറ കൂടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുപാട് നേരം കുളിക്കുന്നത് അത്ര നല്ലതല്ല

ഈ എണ്ണ ഉപയോഗിക്കുന്നതിന് മുന്‍പ് രണ്ടുവട്ടം ആലോചിക്കണം!

മരുന്ന് കഴിക്കേണ്ടത് ഭക്ഷണം കഴിച്ച് അര മണിക്കൂര്‍ കഴിഞ്ഞ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Best Names for Babies: 'സന്തോഷം' അര്‍ത്ഥം വരുന്ന കുട്ടികള്‍ക്കുള്ള പേരുകള്‍

ഇടയ്ക്കിടെ ചായ കുടിക്കുന്ന ശീലമുണ്ടോ? അറിയാം ദൂഷ്യഫലങ്ങള്‍

അടുത്ത ലേഖനം
Show comments