Webdunia - Bharat's app for daily news and videos

Install App

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്, പറയാനെന്താ ഇത്ര മടി?

നീലിമ ലക്ഷ്മി മോഹൻ
ചൊവ്വ, 19 നവം‌ബര്‍ 2019 (17:35 IST)
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരുമുണ്ടാകില്ല. ഒരു പ്രണയ ബന്ധം തുടങ്ങുമ്പോള്‍ നിങ്ങളുടെ കാമുകിയുടെ കണ്ണില്‍ ഈ ലോകത്തിലെ ഏറ്റവും നല്ല വ്യക്തിയായിരിക്കും നിങ്ങള്‍. എന്നാൽ, ചിലയാളുകൾക്ക് പ്രണയം ഉള്ളിന്റെ ഉള്ളിൽ മാത്രമായിരിക്കും. തുറന്നു പറയാൻ മടി കാണിക്കുന്നവരാണ് അത്തരക്കാർ. പ്രണയവും സ്നേഹവുമെല്ലാം തുറന്നു കാണിക്കാനും പ്രകടിപ്പിക്കാനുമുള്ളതാണ്. 
 
പ്രണയിക്കുന്ന സമയങ്ങളില്‍ ഏതൊരു കാമുകനില്‍ നിന്നും കാമുകി ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളെല്ലാം വിവാഹം ശേഷവും മുറുകെ പിടിച്ച് ജീവിക്കാനായിരിക്കും ഇവര്‍ ആഗ്രഹിക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം. 
 
നിങ്ങള്‍ക്കുള്ളിലുള്ള പ്രണയത്തെ തുറന്ന് കാണിയ്ക്കുന്നതാണ് പലപ്പോഴും നിങ്ങള്‍ പങ്കാളിയ്ക്കായി നല്‍കുന്ന ചുംബനം. എത്ര വലിയ അടങ്ങാത്ത ദേഷ്യമാണെങ്കിലും ഒരു ചുംബനത്തിലൂടെ ഇതിനെയെല്ലാം മാറ്റിമറിയ്ക്കാന്‍ സാധിക്കും. അതുപോലെയാണ് ഗാഡമായ ഒരു ആലിംഗനവും. എത്ര ദേഷ്യത്തോടെയോ പരിഭവിച്ചോ ഇരിക്കുന്ന പ്രണയിനിയെ ഒരു ആലിംഗനത്തിലൂടെ അതില്‍നിന്നെല്ലാം പിന്മാറ്റാന്‍ സാധിക്കും.
 
സ്‌നേഹം എന്നത് പ്രകടിപ്പിക്കാനുള്ളതാണ്. പല പുരുഷന്‍മാരിലും കാണുന്ന ഒരു പ്രശ്നമാണ് സ്‌നേഹം പ്രകടിപ്പിക്കാതെ ഉള്ളിലടക്കിപ്പിടിച്ച് നില്‍ക്കുകയെന്നത്. എന്നാല്‍ പരസ്യമായ സ്‌നേഹ പ്രകടനം പലപ്പോഴും സ്ത്രീകള്‍ ആഗ്രഹിക്കുന്നതാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments