Webdunia - Bharat's app for daily news and videos

Install App

ഷിഗെല്ല ബാക്ടീരിയ മനുഷ്യരില്‍ പ്രവേശിക്കുന്നത് എങ്ങനെ? എന്തൊക്കെ മുന്‍കരുതല്‍ വേണം

Webdunia
ബുധന്‍, 4 മെയ് 2022 (12:49 IST)
അത്യന്തം അപകടകാരിയാണ് ഷിഗെല്ല ബാക്ടീരിയ. ഭക്ഷണം, വെള്ളം എന്നിവയില്‍ നിന്നാണ് ഷിഗെല്ല രോഗബാധ പ്രധാനമായും ഉണ്ടാകുന്നത്. ഇത് തലച്ചോറിനേയും ഹൃദയത്തേയും അതിവേഗം ബാധിക്കും. 
 
വയറിളക്കമാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണം. അതും രക്തം നന്നായി പുറത്തുവരാനും സാധ്യതയുണ്ട്. ശക്തമായ വയറുവേദന അനുഭവപ്പെടും. പനി, ഛര്‍ദി, തലകറക്കം എന്നിവയും ഷിഗെല്ല ലക്ഷണങ്ങളാണ്. അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ വരെ രോഗലക്ഷണങ്ങള്‍ നിലനില്‍ക്കും. 
 
ശുചിത്വമുള്ള ചുറ്റുപാടാണ് ഷിഗെല്ലയെ അകറ്റി നിര്‍ത്താന്‍ അത്യാവശ്യം. കുട്ടികളുടെ ഡയപ്പര്‍ മാറ്റിയ ശേഷം നിര്‍ബന്ധമായും കൈ സോപ്പ് ഉപയോഗിച്ച് കഴുകണം. അഴുക്ക് ഉള്ള സ്ഥലങ്ങളില്‍ തൊട്ട ശേഷം കൈ വായയില്‍ ഇടുന്ന സ്വഭാവം രോഗങ്ങള്‍ വരുത്തിവയ്ക്കും. പുറത്ത് പോയി വന്നാല്‍ ഉടന്‍ കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം. ശുചിത്വമുള്ള ഭക്ഷണം മാത്രം കഴിക്കുക. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്ന് ഭക്ഷണം കഴിക്കരുത്. നന്നായി വേവിച്ച ഭക്ഷണം മാത്രം കഴിക്കുക. എന്ത് ഭക്ഷണം കഴിക്കുമ്പോഴും ചൂടാക്കി കഴിക്കാന്‍ ശ്രദ്ധിക്കുക. തിളപ്പിച്ചാറിയ വെള്ളമാണ് കുടിക്കേണ്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രോട്ടീന്‍ ബാറും ഫ്രൂട്ട് ജ്യൂസും ആരോഗ്യത്തിന് നല്ലതെന്നാണോ കരുതുന്നത്, അങ്ങനെയല്ല!

ഇടക്കിടെയുള്ള നോട്ടം, നിങ്ങള്‍ നോക്കുമ്പോള്‍ നോട്ടം പിന്‍വലിക്കല്‍; ക്രഷിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

ഉറക്കത്തൂക്കം എപ്പോഴും അനുഭവപ്പെടുന്നുണ്ടോ, മറവി രോഗത്തിന്റെ ലക്ഷണമാണെന്ന് പഠനങ്ങള്‍

സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ

ഓരോ പ്രായത്തിലും വേണ്ട രക്തസമ്മര്‍ദ്ദവും ഷുഗര്‍ ലെവലും എത്രയെന്ന് അറിയാമോ

അടുത്ത ലേഖനം
Show comments