Webdunia - Bharat's app for daily news and videos

Install App

ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ കൂളിങ് ഗ്ലാസ് വയ്ക്കാന്‍ മറക്കരുത് !

വൃശ്ചിക കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ സജീവമായിരിക്കും

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2023 (10:19 IST)
നവംബര്‍-ജനുവരി മാസങ്ങളില്‍ ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ ഉറപ്പായും കൂളിങ് ഗ്ലാസ് ധരിച്ചിരിക്കണം. പ്രത്യേകിച്ച് ഡിസംബര്‍ മാസത്തില്‍ ! ഈ മാസങ്ങളില്‍ മഞ്ഞും കാറ്റും ശക്തമായിരിക്കും. വൃശ്ചിക കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ സജീവമായിരിക്കും. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നതിനിടെ കാറ്റ് വീശുമ്പോള്‍ കണ്ണിലേക്ക് പൊടിയടിക്കാനുള്ള സാധ്യത കൂടുതലാണ്. കൂളിങ് ഗ്ലാസ് ധരിക്കാതെ വാഹനം ഓടിക്കുമ്പോള്‍ ഈ പൊടിപടലങ്ങള്‍ കാരണം കാഴ്ചയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. ഇത് അപകടങ്ങളിലേക്ക് വരെ നയിക്കും. പൊടിക്കാറ്റിനെ പ്രതിരോധിക്കാന്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ നിര്‍ബന്ധമായും കൂളിങ് ഗ്ലാസ് ധരിക്കുക. കാറ്റ് വീശുന്ന സമയത്ത് വാഹനത്തിന്റെ വേഗത കുറയ്ക്കുകയും ചെയ്യണം. മാത്രമല്ല വിന്റര്‍ സീസണില്‍ കണ്ണുകള്‍ പെട്ടന്ന് വരളാനുള്ള സാധ്യത കൂടുതലാണ്. കൂളിങ് ഗ്ലാസ് ധരിക്കുമ്പോള്‍ ഈ പ്രതിസന്ധിയും മറികടക്കാം. ദൂരയാത്രയ്ക്കിടയില്‍ ഇടയ്ക്കിടെ കണ്ണുകള്‍ വെള്ളം ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 ദിവസം കൊണ്ട് 500 കോടി, തിയേറ്ററുകൾ നിറച്ച് കൽകിയുടെ കുതിപ്പ്

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉള്ള ഈ പുതിയ നീല വലയം എന്താണ്..?

കോലിയും പന്തുമില്ല, ഇന്ത്യയിൽ നിന്നും 6 താരങ്ങൾ: ഐസിസിയുടെ ലോകകപ്പ് ഇലവൻ പുറത്ത്

ചിലിക്കെതിരെ മെസ്സി കളിച്ചത് കടുത്ത പനിയും തൊണ്ടവേദനയും ഉള്ളപ്പോൾ, പെറുവിനെതിരെ സൂപ്പർ താരമില്ല

ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥ: മുഖ്യമന്ത്രി പിണറായി വിജയൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കിടപ്പറയില്‍ സ്ത്രീകള്‍ക്ക് വില്ലനാകുന്ന മയോടോണിയ !

പോഷകാഹാരങ്ങള്‍ വാങ്ങുന്നതിലല്ല കാര്യം! അവ പാചകം ചെയ്യുന്ന രീതിയും ആരോഗ്യകരമായിരിക്കണം

World Chocolate Day 2024: ചോക്ലേറ്റ് കഴിക്കുമ്പോള്‍ അളവറിഞ്ഞ് കഴിക്കണം

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ടെന്‍ഷന്‍ കുറയും!

World Chocolate Day: മില്‍ക്ക് ഇല്ല, 50ശതമാനവും കൊക്കോ ബട്ടര്‍, ഡാര്‍ക്ക് ചോക്‌ളേറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയണോ

അടുത്ത ലേഖനം
Show comments