Webdunia - Bharat's app for daily news and videos

Install App

വെറും വയറ്റില്‍ ചായ കുടിക്കാമോ?

Webdunia
ചൊവ്വ, 30 മെയ് 2023 (15:35 IST)
അതിരാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. എന്നാല്‍, പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല കാര്യമാണോ? പലര്‍ക്കും ഇക്കാര്യത്തില്‍ സംശയങ്ങളുണ്ട്. എന്നാല്‍, അതിരാവിലെ വെറുംവയറ്റില്‍ പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല ശീലമാണ്. പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുമ്പോള്‍ വായില്‍ കാണപ്പെടുന്ന ആസിഡുകള്‍ നിങ്ങളുടെ ആമാശയത്തിലേക്ക് കടന്നു ചെല്ലുകയും ഇത് ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍, രാവിലെ പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് പതിവാക്കുക. ഇതുവഴി പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാകില്ല.
 
വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം. ചൂടുവെള്ളം കുടല്‍ വൃത്തിയാക്കുകയും ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ അകറ്റുകയും ചെയ്യും. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ച ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നതിനായി കുറഞ്ഞത് 45 മിനിറ്റെങ്കിലും കാത്തിരിക്കണം. ഇത് ആരോഗ്യത്തിന് മികച്ചതാണെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. ബെഡ്ഡില്‍ ഇരുന്ന് വളരെ സാവധാനം വേണം വെള്ളം കുടിക്കാന്‍. ധൃതിയില്‍ ധാരാളം വെള്ളം ഒരുമിച്ച് കുടിക്കുന്നത് അത്ര നല്ല ശീലമല്ല. ഗ്ലാസില്‍ വെള്ളം ഒഴിച്ച് കുടിക്കാനും ശ്രദ്ധിക്കണം. കുപ്പി നേരെ വായയിലേക്ക് വെച്ച് നിര്‍ത്താതെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യഭാഗത്തെ കാന്‍സറിനുള്ള കാരണങ്ങള്‍ ഇവയാണ്

വവ്വാലുകളെ പേടിക്കണോ? നിപയെ കുറിച്ച് അറിയാം

മലവിസര്‍ജ്ജനത്തിനായി ബലം പ്രയോഗിക്കാറുണ്ടോ? ഒരിക്കലും ചെയ്യരുത്

ഈ ഏഴു ശീലങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കും

കണ്ണിന്റെ ആരോഗ്യത്തിന് ചക്കപ്പഴം എങ്ങനെ സഹായിക്കുമെന്നറിയാമോ

അടുത്ത ലേഖനം
Show comments