Webdunia - Bharat's app for daily news and videos

Install App

പുതുവര്‍ഷം മുതല്‍ പുകവലി ഉപേക്ഷിക്കുന്നോ, ഈ വിദ്യകള്‍ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍
ശനി, 31 ഡിസം‌ബര്‍ 2022 (15:08 IST)
പുതുവര്‍ഷം മുതല്‍ പുകവലി ഉപേക്ഷിക്കുന്നു എന്ന തീരുമാനം ഏറ്റവും മികച്ചതാണ്. പുകവലി നിര്‍ത്താന്‍ സ്വയം പൂര്‍ണമായും തയ്യാറാവുന്ന വ്യക്തികള്‍ക്ക് .മാത്രമേ വിജയം കാണാന്‍ സാധിക്കു. പുക വലിക്കാന്‍ തോന്നുന്ന സാഹചര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക എന്നതാണ് പ്രധാനം. ജോലിയിലോ വായനയിലേ ശാരീരിക വ്യായാമം നല്‍കുന്ന കളികളിലോ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എപ്പോഴും സജ്ജീവമായിരിക്കാന്‍ ശ്രമിക്കുക.
 
ഇത് എപ്പോഴും ഫ്രഷായ ചിന്തകള്‍ നല്‍കും. കാപ്പി ഉപേക്ഷിക്കുന്നതാണ് നല്ലത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും എന്നതിനാലാണ് ഇത്. ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഈ രീതികള്‍ ദിനവും തുടര്‍ന്നാല്‍ ശാരീരികമായി ചില അസ്വസ്ഥത നേരിടും. നിക്കോട്ടിന് ശരീരത്തില്‍ നിന്നും പിന്‍വലിയുന്നതിന്റെ ലക്ഷണമാണിത്.
 
ഈ ഘട്ടത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. പുകവലിക്കാന്‍ ഈ സമയത്ത് അമിതമായ അസക്തി തോന്നാല്‍ ഈ സമയം സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സഹായം തേടണം. ദേഷ്യം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ദാഹം, തലവേദന, ഉറക്കമില്ലായ്മ, വിറയല്‍, ചുമ വിഷാദം എന്നീ പ്രശ്നങ്ങള്‍ ഈ സമയത്ത് പിടി മുറുക്കും. അപ്പോള്‍ ശരീരത്തിലെ വിഷാംശങ്ങള്‍ പുറംതള്ളുകയാണ് എന്ന് മനസിലാക്കണം. ഈ ഘട്ടം പൂര്‍ത്തിയാക്കിയാല്‍ പുകവലിയോടുള്ള ആസക്തി ഇല്ലാതാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കുന്നതില്‍ പ്രധാനമാണ് മലവിസര്‍ജനം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ജീവിത ശൈലിയില്‍ മാറ്റം വരുത്തി വൃക്കകളെ സംരക്ഷിക്കാം

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

അടുത്ത ലേഖനം
Show comments