Webdunia - Bharat's app for daily news and videos

Install App

അകാലനര അകറ്റാൻ ഉണക്കമുന്തിരിയോ!

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (20:22 IST)
പ്രായമാകുമ്പോള്‍ തലമുടികള്‍ നരയ്ക്കുന്നത് വാര്‍ധക്യത്തിന്റെ ലക്ഷണമാണ്. എന്നാല്‍ ചിലര്‍ക്ക് ചെറുപ്രായത്തില്‍ തന്നെ മുടി നരയ്ക്കാറുണ്ട്. ഈ അകാലനര പലര്‍ക്കും ബുദ്ധിമുട്ടാകുന്ന കാര്യമാണ്. ആവശ്യ പോഷകങ്ങളുടെ അഭാവം മൂലവും മറ്റ് കാരണങ്ങളാലും അകാലനര സംഭവിക്കാം. അകാലനര അകറ്റാന്‍ ഉത്തമമായ ഒന്നാണ് ഉണക്കമുന്തിരി.
 
ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. കുതിര്‍ത്ത ഉണക്കമുന്തിരി ശരീരത്തിലേക്കുള്ള ധാതുക്കളുടെ ആഗിരണം വേഗത്തിലാക്കുന്നു. ഇത് മുടിയ്ക്ക് പോഷണം നല്‍കി അകാലനരയും മുടികൊഴിച്ചിലും തടയുന്നു. ഉണക്കമുന്തിരിയില്‍ അടങ്ങിയ അയേണ്‍ തലയോട്ടിയിലെ രക്തചംക്രമണവും ഓക്‌സിജനും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
 
ഉണക്കമുന്തിരിയില്‍ അയേണ്‍, വിറ്റാമിന്‍ ബി കോമ്പ്‌ലെക്‌സ് എന്നിവയുള്ളതിനാല്‍ ഇത് ശരീരത്തിലെ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളര്‍ച്ച തടയാനും സഹായിക്കും. കാത്സ്യം ഉള്ളതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും ധാരാളം ഫൈബര്‍ അടങ്ങിയതിനാല്‍ മലബന്ധം അകറ്റാനും സഹായിക്കും. ആന്റിഓക്‌സിഡന്റുകളുടെയും പോട്ടാസ്യത്തിന്റെയും സാന്നിധ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു. ഇത് കൂടാതെ ക്യാന്‍സര്‍ സാധ്യതകള്‍ തടയാനും ഇത് സഹായിക്കുന്നു. പ്രതിരോധശേഷി കൂട്ടാനും ഉറക്കപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാനും ഉണക്കമുന്തിരിക്ക് സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഹാരം നന്നായി ചവച്ചാണോ കഴിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

തെറ്റായ ഈ ശീലങ്ങള്‍ ഉണ്ടോ, കരളിലെ അര്‍ബുദത്തിന് സാധ്യത വളരെ കൂടുതല്‍!

രാവിലെ എഴുന്നേറ്റാൽ ആദ്യം കഴിക്കേണ്ടത് എന്ത്?

വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

മുട്ടയും ഇറച്ചിയും പൂര്‍ണമായി ഒഴിവാക്കി പച്ചക്കറി മാത്രം കഴിച്ചാല്‍ സംഭവിക്കുന്നത് !

അടുത്ത ലേഖനം
Show comments