Webdunia - Bharat's app for daily news and videos

Install App

ദിവസവും കമ്പ്യൂട്ടറിന് മുന്നിൽ ജോലി ചെയ്യുന്നവരാണൊ ? കണ്ണിനെ സംരക്ഷിയ്ക്കാൻ ഇക്കാര്യങ്ങൾ ചെയ്തോളു

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2020 (15:22 IST)
ഉറക്കമില്ലായ്മ, പ്രകാശം കുറഞ്ഞസ്ഥലത്ത് കണ്ണിന് ആയാസമുള്ള രീതിയില്‍ ജോലി നോക്കുക. കമ്പ്യൂട്ടര്‍ സ്ക്രീനിന് മുന്നില്‍ വളരെയധികം സമയം ചെലവഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളുടെ കണ്ണിന്‍റെ ഊര്‍ജ്ജസ്വലതയെ ഇല്ലാതാക്കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതിനാല്‍, കണ്ണിനെ പരിപാലിക്കാന്‍ പ്രത്യേകം ശ്രദ്ധ നൽകണം 
 
കണ്ണുകളാണ് നമ്മുടെ മനസ്സിനുള്ളിലേക്കും തലച്ചോറിനുള്ളിലേക്കും കാര്യങ്ങൾ എത്തിക്കുന്നത്. തിളക്കമാര്‍ന്ന സജലമെന്ന് തോന്നിക്കുന്ന കണ്ണുകള്‍ സ്ത്രീ സൌന്ദര്യത്തിന്‍റെ മാസ്മരികത തന്നെയാണ്. കണ്ണുകള്‍ ആരോഗ്യമുള്ളത് ആവണമെങ്കില്‍ വേണ്ട പരിചരണം നല്‍കേണ്ടതും അത്യാവശ്യമാണ്.
 
കണ്ണുകള്‍ക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാവുക സാധാരണമാണ്. ദൈനംദിന ജീവിതത്തിലെ പിരിമുറുക്കം, കണ്ണടയുടെ പവര്‍ അനുയോജ്യമല്ലാതിരിക്കുക, അന്തരീക്ഷമലിനീകരണം എന്നിവയെല്ലാം കണ്ണുകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കിയേക്കാം. ഇത്തരം പിരിമുറുക്കങ്ങളില്‍ നിന്ന് കണ്ണുകളെ മോചിപ്പിക്കാന്‍ എളുപ്പമാണ്. നിങ്ങള്‍ ജോലി ചെയ്യുന്നിടത്ത് ആവശ്യത്തിന് പ്രകാശം ഉണ്ടെന്ന് ഉറപ്പു വരുത്തുക. കമ്പ്യൂട്ടറിന് മുന്നിൽ ജോലി ചെയ്യുന്നവർ അരമണിക്കൂർ ഇടവിട്ട് കണ്ണിന് വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. 
 
കണ്ണുകള്‍ക്ക് വ്യായാമം നല്‍കേണ്ടതും ആവശ്യമാണ്. ഒരേ രീതിയില്‍ ഒരേ സ്ഥലത്തേക്ക് ഏറെനേരം ദൃഷ്ടി പതിപ്പിച്ചിരിക്കരുത്. അര മണിക്കൂര്‍ ഇടവിട്ട് നോട്ടം ഒരു വിദൂര ബിന്ദുവിലേക്ക് മാറ്റുകയും തുടര്‍ന്ന് അടുത്ത് ഉള്ള ഒരു വസ്തുവിലേക്ക് മാറ്റുകയും ചെയ്യുക. ഇത് കണ്ണിന് വ്യായാമം നല്‍കും. രണ്ട് മിനിറ്റ് കണ്ണടച്ച് ഇരിക്കുന്നതും വളരെയധികം പ്രയോജനം ചെയ്യും. സന്തുലിതമായ ആഹാരമാണ് കണ്ണിന് വേണ്ട മറ്റൊരു വസ്തുത. പാല്‍, വെണ്ണ, പ്രോട്ടീനുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ആഹാരത്തിന്‍റെ ഭാഗമാക്കേണ്ടതുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

Mammootty: ഒറ്റനോട്ടത്തില്‍ ആളെ പിടികിട്ടിയില്ലേ? തിരിച്ചുവരവ് കളറാക്കാന്‍ മെഗാസ്റ്റാര്‍

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലടക്കം നിരവധി സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ചെറിയ കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ വീട്ടിലിരുന്ന് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുന്നതിൽ ആരോഗ്യ ഗുണങ്ങള്‍ ഏറെ

കിഡ്നി സ്റ്റോൺ എങ്ങനെ തടയാം, ആരോഗ്യകരമായ ജീവിതത്തിന് ഈ കാര്യങ്ങൾ പിന്തുടരാം

ഒരോ ഗുളികയുടെയും വലിപ്പത്തിനനുസരിച്ച് വെള്ളത്തിന്റെ അളവിലും വ്യത്യാസം വരും; ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ ഫ്രിഡ്ജ് ഭിത്തിയില്‍ നിന്ന് എത്ര അകലെയാണ്? ഈ തെറ്റുകള്‍ പൊട്ടിത്തെറിക്ക് കാരണമാകും

അടുത്ത ലേഖനം
Show comments