Webdunia - Bharat's app for daily news and videos

Install App

മുഖചർമത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും സിംപിളായ ഈ നാടൻ വിദ്യ

Webdunia
ബുധന്‍, 15 ഏപ്രില്‍ 2020 (15:18 IST)
പൊടിപടലങ്ങളും പുകയും നിറഞ്ഞ ഈ അന്തരീക്ഷത്തിൽ മുഖ സൌന്ദര്യം കാത്തുസൂക്ഷിക്കുക എന്നത് അത്യന്തം ശ്രമകരമായ ഒരു കാര്യമാണ്. ക്രീമുകൾകൊണ്ടും ലോഷനുകൾ കൊണ്ടും മുഖത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും എന്നത് ഒരു മിഥ്യാ ധാരണ മാത്രമാണ് ചർമ്മ സംരക്ഷണത്തിന് എപ്പോഴും സുരക്ഷിതം നമ്മുടെ നാട്ടുവിദ്യകൾ തന്നെയാണ്.
 
എള്ളെണ്ണ ചർമ്മ സംരക്ഷണത്തിന് പ്രകൃതിദത്തമായ ഒരു ഔഷധമാണ്. ഇത് ചർമ്മത്തിനുണ്ടാക്കുന്ന നേട്ടങ്ങൾ ചെറുതല്ല. മുഖ സംരക്ഷണത്തിന് നമ്മുടെ നാട്ടിൽ സാധാ‍രണയായി ചെയ്തിരുന്ന ഒരു വിദ്യയാണ് ശുദ്ധമായ എള്ളെണ്ണ മുഖത്ത് തേച്ചുപിടിപ്പിച്ച് രാത്രി മുഴുവനും കിടന്നുറങ്ങുക എന്നത്. പകൽ എഴുന്നേൽക്കുമ്പോൾ തന്നെ നമുക്ക് ഇതിന്റെ മാ‍റ്റം കാണാനാകും.
 
ഒട്ടുമിക്ക ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കും എള്ളെണ്ണയ്ക്ക് പരിഹാരം കാണാനാകും. രാത്രി മുഴുവൻ മുഖത്ത് എള്ളണ്ണ തേച്ചുപിടിപ്പിച്ച് കിടന്നുറങ്ങുന്നതിലൂടെ ചർമ്മത്തിൽ അടിഞ്ഞിരിക്കുന്ന പൊടിപടലങ്ങളെയും മറ്റു മാലിന്യങ്ങളെയും നീക്കം ചെയ്യാൻ സാധിക്കും. മാത്രമല്ല ഇത് മുഖത്ത് കൃത്യമായ ആർദ്രത നിലനിർത്തുകയും ചെയ്യും.
 
മുഖത്തുള്ള പാടുകളെ ഇതിലൂടെ ഇല്ലാതാകാൻ സാധിക്കും. മുഖക്കുരുവിന്റെ കലകളും മുറിവിന്റെ പാടുകളും പോലും മായ്ച്ചു കളയാൻ എള്ളെണ്ണയ്ക്ക് കഴിവുണ്ട്. ശരീരത്തിലെ നിർജീവ കോശങ്ങളെ നീക്കം ചെയ്യുന്നതിനും ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നതിനും ഇത് സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

വീട്ടിൽ കറിവേപ്പിലയുണ്ടോ?, താരൻ മാറ്റാൻ പൊടിക്കൈകളുണ്ട്

ഈ 5 ലക്ഷണങ്ങള്‍ ഉണ്ടോ? നിങ്ങളുടെ പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല!

നിങ്ങള്‍ ഒരു ഡെമിസെക്ഷ്വല്‍ ആണോ, എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments