Webdunia - Bharat's app for daily news and videos

Install App

പുകവലി ഉപേക്ഷിയ്ക്കണം എന്ന് തോന്നുന്നുണ്ടോ ? ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കു !

Webdunia
ഞായര്‍, 7 ഫെബ്രുവരി 2021 (17:17 IST)
പുകവലി അപകടകരമായ ശീലമാണ് എന്ന് അറിയാത്തവരല്ല. പുകവലിക്കുന്ന ആരും. നിർത്തണം എന്ന് ആഗ്രഹമുണ്ടായിട്ടും നിർത്താൻ സാധിക്കാത്തവരാണ് അധികം ആളുകളും. എന്നാൽ ജിവിതക്രമത്തിൽ ചില കാര്യങ്ങളിൽ ഒന്ന് ശ്രദ്ധിച്ചാൽ പുകവലി നിർത്താൻ സാധിയ്ക്കും. പുകവലി നിർത്താൻ സ്വയം പൂർണമായും തയ്യാറാവുന്ന വ്യക്തികൾക്ക് .മാത്രമേ വിജയം കാണാൻ സാധിക്കു. പുക വലിക്കാൻ തോന്നുന്ന സാഹചര്യങ്ങളിൽ നിന്നും പരമാവധി അകന്നു നിൽക്കുക എന്നതാണ് പ്രധാനം. ജോലിയിലോ, വായനയിലോ, ശാരീരിക വ്യായാമം നൽകുന്ന കളികളിലോ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് എപ്പോഴും സജ്ജീവമായിരിക്കാൻ ശ്രമിക്കുക. ഇത് എപ്പോഴും ഫ്രഷായ ചിന്തകൾ നൽകും. 
 
കാപ്പി ഉപേക്ഷിക്കുന്നതാണ് നല്ലത്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കും എന്നതിനാലാണ് ഇത്. ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഈ രീതികൾ ദിനവും തുടർന്നാൽ ശാരീരികമായി ചില അസ്വസ്ഥതകൾ നേരിടും. നിക്കോട്ടിൻ ശരീരത്തിൽ നിന്നും പിൻ‌വലിയുന്നതിന്റെ ലക്ഷണമാണിത്. ഈ ഘട്ടത്തിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. പുകവലിക്കാൻ ഈ സമയത്ത് അമിതമായ ആസക്തി തോന്നും. അതിനാൽ ഈ സമയം സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സഹായം തേടണം. ദേഷ്യം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ദാഹം, തലവേദന, ഉറക്കമില്ലായ്മ, വിറയല്‍, ചുമ വിഷാദം എന്നീ പ്രശ്നങ്ങൾ ഈ സമയത്ത് പിടി മുറുക്കാം. അപ്പോൾ ശരീരത്തിലെ വിഷാംശങ്ങൾ പുറം‌തള്ളുകയാണ് എന്ന് മനസിലാക്കണം. ഈ ഘട്ടം പൂർത്തിയാക്കിയാൽ പുകവലിയോടുള്ള വലിയ ആസക്തി ഇല്ലാതാകും.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചെറിയ ആരോഗ്യപ്രശ്‌നം വരുമ്പോള്‍ തന്നെ പാരസെറ്റമോളിനെ ആശ്രയിക്കുന്നോ, അരുതെന്ന് പുതിയ പഠനം പറയുന്നു

40നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ബ്രെസ്റ്റ് കാന്‍സര്‍ ടെസ്റ്റ് ഇടയ്ക്ക് ചെയ്യുന്നത് നല്ലതായിരിക്കും

നഖം കണ്ടാല്‍ കാന്‍സര്‍ സാധ്യത നേരത്തേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം

മഞ്ഞപ്പിത്തം ബാധിച്ചാല്‍ 95 ശതമാനം കുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണിക്കില്ല! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടിയും വയറും കുറയ്ക്കാന്‍ ചിയാ സീഡ്

അടുത്ത ലേഖനം
Show comments