Webdunia - Bharat's app for daily news and videos

Install App

സോപ്പ് ഉപയോഗിച്ച് മുഖം കഴുകരുത് എന്ന് പറയുന്നത് ഇക്കാരണത്താല്‍

Webdunia
ബുധന്‍, 17 മെയ് 2023 (10:59 IST)
ശരീരം വൃത്തിയാക്കാന്‍ സോപ്പ് ഉപയോഗിക്കുന്ന മുഖം വൃത്തിയാക്കാനും സോപ്പ് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ കൂടുതല്‍ പേരും. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. മുഖത്തെ ചര്‍മ്മവും ശരീരത്തിലെ മറ്റ് ചര്‍മ്മ ഭാഗങ്ങളും വളരെ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ശരീരം വൃത്തിയാക്കുന്ന പോലെ സാധാരണ സോപ്പ് ഉപയോഗിച്ച് മുഖം വൃത്തിയാക്കരുത്. 
 
സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ ചുളിവുകളുള്ളതാക്കുന്നു. സോപ്പില്‍ അടങ്ങിയിരിക്കുന്ന കഠിനമായ രാസവസ്തുക്കള്‍ ശരീരത്തെ ശുദ്ധീകരിക്കുമെങ്കിലും മുഖത്തെ ശുദ്ധീകരിക്കില്ല. സോപ്പിന്റെ ഉപയോഗം മുഖത്തെ മങ്ങിയതും ഇരുണ്ടതും ആക്കുന്നു. നിങ്ങളുടെ മുഖത്ത് ഒന്നിലധികം സുഷിരങ്ങളുണ്ട്. ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ അതില്‍ പാടുകള്‍, മുഖക്കുരു എന്നിവയ്ക്ക് സാധ്യതയുണ്ട്.
 
സോപ്പില്‍ സോഡിയം സള്‍ഫേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ ചര്‍മ്മത്തിനു ഗുണകരമല്ല. കോസ്റ്റിക് സോഡ, മൃഗക്കൊഴുപ്പ് തുടങ്ങിയവയെല്ലാം സോപ്പില്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുഖചര്‍മ്മത്തിനു ഇത് ദോഷം ചെയ്യും. സ്ഥിരമായി സോപ്പ് ഉപയോഗിക്കുന്നവരുടെ മുഖം വളരെ വരണ്ടതായി കാണപ്പെടുന്നു. 
 
ഫെയ്സ് വാഷ് ആണ് മുഖം വൃത്തിയാക്കാന്‍ ഉപയോഗിക്കേണ്ടത്. എണ്ണമയം ഉള്ള മുഖത്തേക്ക് ചര്‍മ്മത്തെ ഡ്രൈ ആക്കുന്ന ഫെയ്സ് വാഷും ഡ്രൈ ആയ മുഖ ചര്‍മ്മം ഉള്ളവര്‍ എണ്ണമയം ഉള്ള ഫെയ്സ് വാഷും ഉപയോഗിക്കുകയാണ് ഉത്തമം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി പഴം കഴിച്ചിട്ട് കിടക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Rock Salt: പൊടിയുപ്പിനേക്കാള്‍ കേമന്‍; കല്ലുപ്പ് ഉപയോഗിക്കണമെന്ന് പറയാന്‍ കാരണം

ഇറച്ചി കറി വയ്ക്കുമ്പോള്‍ ഇഞ്ചി ധാരാളം ചേര്‍ക്കുക

എന്നും ചെറുപ്പമായി ഇരിക്കണോ? ഈ പഴം കഴിച്ചാൽ മതി!

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിച്ചാൽ സംഭവിക്കുന്നത്...

അടുത്ത ലേഖനം
Show comments