അമിതവണ്ണമാണോ പ്രശ്‌നം; ഈ ടിപ്‌സുകള്‍ ഒന്ന് പരീക്ഷിക്കാം

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (20:15 IST)
പുതിയ ജീവിതശൈലിയുടെ ഫലമാണ് അമിതവണ്ണവും രോഗങ്ങളും. ശരീരഭാരം വര്‍ദ്ധിക്കുന്നതോടെയാണ്  ആരോഗ്യം മോശമാകുന്നു എന്ന തോന്നല്‍ എല്ലാവരിലും ഉണ്ടാകുന്നത്. ഇതോടെ ഭാരം കുറയ്‌ക്കാനും ശരീര സൌന്ദര്യം നിലനിര്‍ത്താനുമുള്ള നെട്ടോട്ടത്തിലേക്ക് കടക്കും.

അമിതഭാരം കുറയ്‌ക്കാന്‍ പുരുഷന്മാരെ പോലെ സ്‌ത്രീകളും കഷ്‌ടപ്പെടാറുണ്ട്. യോഗ, വ്യായാമം, നടത്തം, ഓട്ടം എന്നിവയാണ് തടിയും ഭാരവും കുറയ്‌ക്കാനുള്ള മാര്‍ഗമായി എല്ലാവരും തിരഞ്ഞെടുക്കുന്നത്. ഭക്ഷണക്രമത്തില്‍ ചിട്ടായായ മാറ്റം വരുത്തിയാല്‍ മാത്രമേ  വണ്ണം കുറയ്‌ക്കാന്‍ കഴിയൂ എന്നതാണ് വസ്‌തുത.

ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ വണ്ണം കുറയ്‌ക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗദര്‍ പറയുന്നത്. മൂന്ന് നേരവും ലഘുവായ രീതിയില്‍ ഭക്ഷണം കഴിക്കേണ്ടത് ഏറ്റവും ആവശ്യമാണ്. പ്രഭാത ഭക്ഷണവും അത്താഴവും ഒഴിവാക്കരുത്. കഴിക്കുന്ന ആഹാരത്തിന്റെ അളവിലാണ് നിയന്ത്രണം കൊണ്ടുവരേണ്ടത്.

വാരിവലിച്ചു കഴിക്കുന്നതില്‍ നല്ലത് പതിയെ നന്നായി ചവച്ചരച്ച് ആഹാരം കഴിക്കുന്നതാണ്. കലോറിയും ഫൈബറും അടങ്ങിയ പച്ചക്കറികള്‍ ആദ്യം കഴിക്കണം. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് അമിതമായ വിശപ്പിനെ നിയന്ത്രിക്കും.

ജങ്ക് ഫുഡുകള്‍, കൊഴുപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍, ഉപ്പ് കലര്‍ന്നതും അല്ലാത്തതുമായ ചിപ്‌സുകള്‍, പായ്‌ക്കറ്റില്‍ ലഭിക്കുന്ന ആഹാര സാധനങ്ങള്‍, മധുരം കൂടുതലായി അടങ്ങിയ ആഹാരങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

അടുത്ത ലേഖനം
Show comments