Webdunia - Bharat's app for daily news and videos

Install App

ശരീരഭാരം കുറയ്‌ക്കണോ ?; ഈ ആറ് കൂട്ടം കഴിച്ചാല്‍ മാത്രം മതി!

ശരീരഭാരം കുറയ്‌ക്കണോ ?; ഈ ആറ് കൂട്ടം കഴിച്ചാല്‍ മാത്രം മതി!

Webdunia
ശനി, 24 നവം‌ബര്‍ 2018 (18:13 IST)
എത്ര ശ്രമിച്ചിട്ടും ശരീരഭാരം കുറയുന്നില്ലെന്ന പരാതി പറയുന്നവര്‍ ധാരാളമാണ്. അമിതവണ്ണം മൂലമുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളാണ് ഭാരം കുറയ്‌ക്കണമെന്ന തോന്നലിനു കാരണം. ഇതിനൊപ്പം ആരോഗ്യ പ്രശ്‌നങ്ങളും വരുന്നതോടെ മാനസികമായി തളരുകയും ചെയ്യും.

ശരീരഭാരം കുറയ്‌ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇതിനായി എന്താണ് കഴിക്കേണ്ടതെന്ന ആശങ്ക പലരിലുണ്ട്. പുരുഷന്മാരെ പോലെ സ്‌ത്രീകളും ഈ സമ്മര്‍ദ്ദത്തിനു അടിമപ്പെടുന്നുണ്ട്. വ്യായാമം കൊണ്ടു മാത്രം ശരീരഭാരം കുറയ്‌ക്കാന്‍ സാധിക്കില്ല. അതിനായി ഭക്ഷണ ക്രമത്തിലും മാറ്റം വരത്തേണ്ടതുണ്ട്.

വ്യായാമത്തിനൊപ്പം ചില ഭക്ഷണ രീതികളും പിന്തുടര്‍ന്നാല്‍ ശരീരഭാരം കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ആപ്പിള്‍, ബ്രൊക്കോളി, തണ്ണിമത്തൻ, ഉരുളക്കിഴങ്ങ്, ചീര, കാരറ്റ് എന്നിവ പതിവായി കഴിച്ചാല്‍ ശരീരഭാരം ദിവസങ്ങള്‍ക്കുള്ളില്‍ കുറയുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഈ ആറ് ആഹാര സാധനങ്ങളും ശരീരത്തിനു കുളിര്‍മയും ഊര്‍ജവും പകരുന്നതാണ്. തണ്ണിമത്തനില്‍ ജലാംശം കൂടുതലായി അടങ്ങിയിട്ടുണ്ട്. നാരുകൾ ധാരാമുള്ള ആപ്പിളിന് കലോറി കുറവാണ്. നാരുകളും ആന്റി ഓക്സിഡന്റുകളും ബ്രൊക്കോളിയില്‍ ധാരാളമായിട്ടുണ്ട്.

കാലറി കുറവുള്ള ഉരുളക്കിഴങ്ങിൽ പൊട്ടാസ്യം, ജീവകം ബി 6, ജീവകം സി എന്നിവയുണ്ട്. ചീരയിൽ കെ, എ ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, പൊട്ടാസ്യം, ജീവകം കെ എന്നിവയാൽ സമൃദ്ധമാണ് കാരറ്റ്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments