Webdunia - Bharat's app for daily news and videos

Install App

തലവേദനക്കു കാരണം മൂക്കിന്‍റെ പാലം വളഞ്ഞിരിക്കുന്നതോ?

Webdunia
ഞായര്‍, 2 ജൂണ്‍ 2019 (16:14 IST)
സര്‍വസാധാരണമായ രോഗമാണ് തലവേദന. യഥാര്‍ത്ഥ കാരണം കണ്ടെത്താനും ബുദ്ധിമുട്ടാണ്. വിട്ടുമാറാത്ത തലവേദന പലർക്കും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. തലവേദനയെ മാനസിക പിരിമുറുക്കം മൂലം ഉണ്ടാകുന്നത്, കൊടിഞ്ഞി എന്നറിയപ്പെടുന്ന മൈഗ്രേയിന്‍ ഇവ രണ്ടും ചേര്‍ന്നത് എന്നിങ്ങനെ പൊതുവെ മൂന്നായി തിരിക്കാം. 
 
തലവേദനക്കാരില്‍ മുക്കാല്‍ പങ്കിനും രോഗകാരണം മനഃപ്രയാസമാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. വേദനസംഹാരികള്‍ കഴിച്ച് വിശ്രമിച്ചാല്‍ ഏതാനും മണിക്കൂറുകള്‍ക്കകം രോഗമുക്തി നേടാം. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന കൊടിഞ്ഞിക്കാണ് സ്ഥിരമായി ചികിത്സ ആവശ്യമുള്ളത്.
 
കൗമാരത്തിലും യൗവനാരംഭത്തിലുമാണ് കൊടിഞ്ഞി മിക്കവരെയും ആക്രമിച്ചു തുടങ്ങുന്നത്. ഭൂരിപക്ഷം രോഗികളിലും പാരമ്പര്യം പ്രധാന ഘടകമാണ്. തലയുടെ ഒരു വശത്തോ ഇരുവശങ്ങളിലായോ തുടങ്ങുന്ന വേദന ഒന്നുരണ്ടു മണിക്കൂറിനുള്ളില്‍ മുഖത്തും കഴുത്തോളവും പടരുന്ന വിങ്ങലും വേദനയുമായി രൂപാന്തരപ്പെടുന്നു. ഒന്നും ചെയ്യാനാകാത്തവിധം അസ്വസ്ഥതയും തലചുറ്റലും ഛര്‍ദ്ദിയുമുണ്ടാവും.
 
പല രോഗികള്‍ക്കും യാത്രയും ഉപവാസവും ചിലതരം ഭക്ഷ്യവസ്തുക്കളും ഗന്ധവുംപോലും രോഗ കാരണമാവാറുണ്ട്. തുടര്‍ച്ചയായ വിശ്രമവും ഉറക്കവും മിക്കവര്‍ക്കും രോഗമുക്തി നല്‍കുമ്പോള്‍ ചിലര്‍ക്ക് ആശ്വാസം കാപ്പിയാണ്. തലവേദനക്കു കാരണം മൂക്കിന്‍റെ പാലം വളഞ്ഞതാണെന്ന നിഗമനവും അസാധാരണമല്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചുമല്‍ വേദനയുണ്ടോ? കാരണം ഇവയാകാം

സുന്ദരിയാകാൻ കണ്ണെഴുതുന്നവരുടെ ശ്രദ്ധയ്ക്ക്...

ചെമ്പരത്തിയുടെ ആരോഗ്യ ഗുണങ്ങൾ

തടി കുറഞ്ഞവർക്കും ഫാറ്റി ലിവർ വരുമോ? വരില്ലെന്ന് കരുതുന്നത് അബദ്ധം!

തൈറോയ്ഡ് പ്രശ്നങ്ങൾ: സ്ത്രീകളിൽ കൂടുതൽ സാധ്യത

അടുത്ത ലേഖനം
Show comments