Webdunia - Bharat's app for daily news and videos

Install App

മൂക്കിൽ നിന്നും രക്തം വരുന്നതിന്റെ കാരണമെന്ത്?

ചിപ്പി പീലിപ്പോസ്
ഞായര്‍, 12 ജനുവരി 2020 (16:40 IST)
മൂക്കില്‍ നിന്നും രക്തം വന്നാല്‍ ഭയക്കാറുണ്ട് പലരും. എന്നാല്‍, ചിലപ്പോൾ ഇതിനു പ്രത്യേകിച്ച് കാരണമില്ലാതേയും സംഭവിക്കാറുണ്ട്. മൂക്കിന്‍റെ ഒരു ദ്വാരത്തില്‍ നിന്നോ ചിലപ്പോള്‍ ഇരു ദ്വാരങ്ങളിലും നിന്നോ രക്തസ്രാവം ഉണ്ടാകാം.
 
കുട്ടികളില്‍ മൂക്കിനുള്ളിലെ മൃദുവായ ചര്‍മ്മത്തിന് തകരാര്‍ സംഭവിക്കുന്നത് മൂലം ആണ് സാധാരണ ഇതുണ്ടാകുന്നത്. ജലദോഷം, ചൂട് കൂടുക എന്നിവ മൂലം ഇതുണ്ടാകറുണ്ട്. മൂക്കിനുള്ളിലെ നേര്‍ത്ത ചര്‍മ്മം പൊട്ടുന്നത് മൂലം രക്തം സ്രവിക്കുന്നതാണ് കാരണം. മൂക്കിന് ശക്തമായ ആഘാതമോ ശക്തിയായി മൂക്ക് ചീറ്റിയാലോ രക്തം വരാവുന്നതാണ്. 
 
അപൂര്‍വമായി മുഴകള്‍ മൂലവും രക്തസ്രാവമുണ്ട്. സാധാരണ ശ്വാസോച്ഛ്വാസ പ്രശ്നങ്ങള്‍ ഉള്ള കുട്ടികളില്‍ ഇതുണ്ടായി കാണാറുണ്ട്.
 
മൂക്കില്‍ നിന്നുള്ള രക്തസ്രാവത്തെ പൊതുവെ രണ്ടായി തിരിക്കാം. ആന്തരികമായുള്ളതും ബാഹ്യമായുള്ളതും. രക്തം പോകുന്നതിന്‍റെ ഉറവിടം സിരകളാണെങ്കില്‍ അത് ആന്തരിക രക്തസ്രാവമായാണ് കണക്കാക്കുന്നത്. രക്തസ്രാവത്തിന്‍റെ ഉറവിടം ധമനികളാണെങ്കില്‍ അത് ബാഹ്യമായുള്ളതായാണ് പരിഗണിക്കുന്നത്. പ്രായം ചെന്നവരില്‍ കൂടുതലും ഇത്തരത്തിലുളള രക്തസ്രാവമാണുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഞ്ഞളിലെ മായം കണ്ടെത്താം!

വണ്ണം കുറയ്ക്കണോ, പഴയ രീതികള്‍ മാറ്റു!

കുട്ടികളോട് ഈ ഏഴുകാര്യങ്ങള്‍ ചെയ്യരുത്!

നിങ്ങളുടെ ഉറക്കം ശരിയായ രീതിയില്‍ ആണോ?

തണുത്ത നാരങ്ങവെള്ളമാണോ ചൂട് നാരങ്ങവെള്ളമാണോ കൂടുതല്‍ നല്ലത്

അടുത്ത ലേഖനം
Show comments