Webdunia - Bharat's app for daily news and videos

Install App

ചികിത്സ തേടേണ്ടത് എത്ര ഡിഗ്രി പനി വരുമ്പോൾ ആണെന്നറിയുമോ?

കുട്ടികളിലെ പനി എങ്ങനെ കൈകാര്യം ചെയ്യാം?

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (15:36 IST)
കുട്ടികളുടെ പ്രതിരോധ ശേഷി മുതിര്‍ന്നവരെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ടുതന്നെ കാലാവസ്‌ഥ മാറുമ്പോള്‍, ആഹാര കാര്യങ്ങളില്‍ വ്യത്യാസമുണ്ടാകുമ്പോള്‍, കാറ്റു തട്ടുമ്പോള്‍, വെയിലടിക്കുമ്പോള്‍ തുടങ്ങിയ ചെറിയ മാറ്റങ്ങള്‍ കുട്ടികളില്‍ അസുഖമുണ്ടാക്കും. 
 
പല മാറ്റങ്ങളുണ്ടാകുമ്പോള്‍ ശിശുക്കളില്‍ കാണപ്പെടുന്ന പൊതുവായ ആരോഗ്യ പ്രശ്നമാണ് പനി. ശരീരം സ്വന്തം താപനിയന്ത്രണ സംവിധാനം ഉപയോഗിച്ച് ഊഷ്മാവിന്‍റെ നിയന്ത്രണ രീതിക്ക് മാറ്റം വരുത്തുമ്പോഴാണ് പനി എന്ന അവസ്ഥ ഉണ്ടാവുന്നത്. മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കുട്ടികളില്‍ പനി ബാധിക്കും. മിക്കപ്പോഴും രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണിത്.
 
അണുബാധ, നീര്‍വീക്കങ്ങള്‍, പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ശരീരത്തിലെ ചില പ്രത്യേക കലകളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ എന്നിവയാണ് കുഞ്ഞുങ്ങളില്‍ പനി വരാനുള്ള കാരണങ്ങള്‍. ശരാശരി ശാരീരിക താപനിലയില്‍ നിന്ന് ഊഷ്മാവ് ഒന്നോ അതിലധികമോ ഡിഗ്രി ഉയരുന്നതിനെയാണ് പനി എന്ന് ശാസ്ത്രീയമായി പറയാം. 98.4 ഡിഗ്രി ഫാരന്‍‌ഹീറ്റാണ് ശാരീരിക ഊഷ്മാവ്. 100 ഡിഗ്രി ഫാരന്‍‌ഹീറ്റിലെ പനിക്ക് തീര്‍ച്ചയായും ചികിത്സ വേണ്ടിവരും. 
 
100 മുതല്‍ 102 ഡിഗ്രി ഫാരന്‍‌ഹീറ്റ് വരെ ചെറിയ പനിയാണ്. 102 മുതല്‍ 104 ഡിഗ്രി വരെ മിതമായ പനിയും 104 മുതല്‍ 106 വരെയുള്ള പനി ഗുരുതരമായതുമാണ്. എന്തായാലും 102 ഡിഗ്രിക്ക് മുകളില്‍ പനിയുണ്ടെങ്കില്‍ തീര്‍ച്ചയായും കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്‍കിയേപറ്റു. 
 
ഓര്‍ക്കുക രോഗം വരുന്നതിനേക്കാള്‍ വരാതെ നോക്കുന്നതിലാണ് കാര്യം...

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോറിനു ഈ അരി ശീലമാക്കൂ; ഞെട്ടും ഗുണങ്ങള്‍ അറിഞ്ഞാല്‍

ഒരു കാരണവശാലും പകല്‍ മദ്യപിക്കരുത്

ചിലന്തിവലകള്‍ വീട്ടില്‍ നിറഞ്ഞോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തണുപ്പുകാലത്ത് രാവിലെ വളരെ നേരത്തെ കുളിക്കുന്നത് ഒഴിവാക്കണം

കുട്ടികള്‍ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പേരുവിളിച്ചാല്‍ പോലും പ്രതികരിക്കുന്നില്ലെ! വെര്‍ച്ച്വല്‍ ഓട്ടിസത്തെ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments