Webdunia - Bharat's app for daily news and videos

Install App

Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍

അഭിറാം മനോഹർ
തിങ്കള്‍, 19 മെയ് 2025 (19:20 IST)
പുരുഷന്മാരില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്ന ക്യാന്‍സര്‍ രൂപങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥികളില്‍ ഉണ്ടാകുന്ന കാന്‍സര്‍. പുരുഷന്മാരുടെ പ്രത്യുല്പാദന വ്യവസ്ഥയുടെ ഭാഗമായ പ്രോസ്റ്റേറ്റ് ഗ്രന്ഥികളെയാണ് രോഗം ബാധിക്കുക. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ഈ രോഗം തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുരുഷന്മാരില്‍ മൂത്രസഞ്ചിക്ക് താഴെയും മലാശയത്തിന് മുന്നിലുമായി സ്ഥിതി ചെയ്യുന്ന വാള്‍നട്ട് ആകൃതിയിലുള്ള ചെറിയ ഗ്രന്ഥിയായ പ്രോസ്റ്റേറ്റിലാണ് കാന്‍സര്‍ ഉണ്ടാകുന്നത്. ഈ ഗ്രന്ഥിയാണ് സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനായി ബീജത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നത്.
 
 
പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടക്കത്തില്‍ വ്യക്തമായ ലക്ഷണങ്ങള്‍ കാണിക്കാറില്ല എന്നതിനാല്‍ രോഗം തുടക്കത്തിലെ തിരിച്ചറിയുക എന്നത് പ്രയാസമാണ്. എന്നാല്‍ രോഗം മുമ്പോട്ട് പോകുമ്പോള്‍ പല ലക്ഷണങ്ങളും ശ്രദ്ധയില്‍ വരാം.
മൂത്രവിസര്‍ജ്ജനത്തില്‍ ബുദ്ധിമുട്ട് (അടക്കമുള്ള മൂത്രം, ആവര്‍ത്തിച്ചുള്ള മൂത്രവിസര്‍ജ്ജനം, മൂത്രത്തില്‍ വേദന),മൂത്രത്തില്‍ രക്തം കലര്‍ന്നു വരിക,വൃഷണങ്ങളില്‍/അടിവയറ്റില്‍ വേദന,എല്ലുകളില്‍ വേദന (ക്യാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നാല്‍),ശക്തി കുറയുകയും ഭാരം കുറയുകയും ചെയ്യല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പുരുഷന്മാരില്‍ 50 വയസിന് മുകളില്‍ പ്രത്യേകിച്ചും പ്രോസ്റ്റേറ്റ് കാന്‍സര്‍ ചരിത്രമുള്ളവരില്‍ കാന്‍സര്‍ പരിശോധനകള്‍ പതിവായി നടത്തുന്നത് നല്ലതാണ്.
 
പ്രോസ്റ്റേറ്റ് കാന്‍സര്‍ എങ്ങനെ കണ്ടെത്താം
 
PSA ടെസ്റ്റ് (Prostate-Specific Antigen)
 
രക്തപരിശോധനയിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന PSA എന്ന പ്രോട്ടീന്റെ അളവ് മാപ്പ് ചെയ്യുന്നു. ഉയര്‍ന്ന മൂല്യം ക്യാന്‍സറിന്റെ സാധ്യത സൂചിപ്പിക്കും.
 
ഡിജിറ്റല്‍ റക്റ്റല്‍ എക്‌സാമിനേഷന്‍ (DRE)
 
ഡോക്ടര്‍ വിരലുപയോഗിച്ച് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലിപ്പവും ഘടനയും പരിശോധിക്കുന്നു.
 
ബയോപ്‌സി
 
PSA/DRE ഫലം സംശയാസ്പദമാണെങ്കില്‍, പ്രോസ്റ്റേറ്റില്‍ നിന്ന് ചെറിയ കഷണം എടുത്ത് ലബോറട്ടറിയില്‍ പരിശോധിക്കുന്നു.
 
ഇമേജിംഗ് ടെസ്റ്റുകള്‍ (MRI, CT Scan)
 
ക്യാന്‍സര്‍ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇക്കാര്യങ്ങളില്‍ ഒരിക്കലും നാണിക്കരുത്!

Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍

നിലക്കടല തൊലി കളഞ്ഞാണോ കഴിക്കുന്നത്? ഇതറിയാതെ പോകരുത്

എടാ നാരങ്ങേ നീ ഇത്ര ഭീകരനോ?, ഇത്രയും ഉപകാരങ്ങളോ?

പൊറോട്ട കഴിച്ചാല്‍ കാന്‍സറോ? ഇതാണ് യാഥാര്‍ഥ്യം

അടുത്ത ലേഖനം
Show comments