Webdunia - Bharat's app for daily news and videos

Install App

ദിവസവും സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് രോഗികളാകുന്നത് 16 ലക്ഷം പേര്‍: ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 6 ജൂണ്‍ 2024 (19:08 IST)
ദിവസവും സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് രോഗികളാകുന്നത് 16 ലക്ഷം പേരെന്ന് ലോകാരോഗ്യ സംഘടന. ഇതില്‍ നാല്‍പതുശതമാനവും അഞ്ചുവയസിന് താഴെയുള്ള കുട്ടികളാണെന്നും പറയുന്നു. ലോക ഫുഡ് സേഫ്റ്റി ദിനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ റീജിയണല്‍ ഡയറക്ടര്‍ സൈമ വാസെദാണ് ഇക്കാര്യം പറഞ്ഞത്. ജൂണ്‍ ഏഴിനാണ് ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്നത്. 
 
2018ല്‍ യുഎന്‍ ജനറല്‍ അസംബ്ലിയാണ് ഇത് സ്ഥാപിച്ചത്. ഈ വര്‍ഷത്തെ പ്രമേയം അപ്രതീക്ഷിതമായ കാര്യങ്ങള്‍ക്കായി തയ്യാറെടുക്കുക എന്നതാണ്. അഞ്ചുവയസിന് താഴെയുള്ള കുട്ടികളില്‍ പോഷകക്കുറവും മരണങ്ങളും നിലനില്‍ക്കുമ്പോഴാണ് സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലം രോഗങ്ങളും ഉണ്ടാകുന്നതെന്ന് സൈമ പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ മൂലം വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ക്ക് വര്‍ഷം തോറും 110ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടാകുന്നെന്നും അവര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചിലിക്കെതിരെ മെസ്സി കളിച്ചത് കടുത്ത പനിയും തൊണ്ടവേദനയും ഉള്ളപ്പോൾ, പെറുവിനെതിരെ സൂപ്പർ താരമില്ല

ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥ: മുഖ്യമന്ത്രി പിണറായി വിജയൻ

ഒറ്റക്കൊമ്പനും മറ്റ് 2 പ്രൊജക്ടുകളുമുണ്ട്, ബജറ്റിന് ശേഷം ഷൂട്ടിന് പോകുമെന്ന് സുരേഷ് ഗോപി

യുഎഇ ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്ക് പുരുഷ നഴ്‌സുമാരുടെ സൗജന്യ നിയമനം

അവസരങ്ങൾ ലഭിച്ചില്ല, ഡിപ്രസ്ഡ് സ്റ്റേജുവരെ പോയി, സിനിമ കരിയറിലെ തുടക്കകാലത്തെ കുറിച്ച് ദീപ തോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചര്‍മത്തിലും മുടിയിലും പ്രശ്‌നങ്ങളോ, ഇതാണ് കാരണം

ഒരു കുഞ്ഞിനുവേണ്ടി തയ്യാറാകുകയാണോ, ഈ അഞ്ചു ടെസ്റ്റുകള്‍ ചെയ്യണം

ചപ്പാത്തി സോഫ്റ്റാകാന്‍ ഈ ടിപ്‌സുകള്‍ പരീക്ഷിക്കൂ

ഇഷ്ടനിറം പറയും നിങ്ങള്‍ ആരെന്ന് ! അറിയാം ഇക്കാര്യങ്ങള്‍

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിനെതിരെ ജാഗ്രത വേണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments