Webdunia - Bharat's app for daily news and videos

Install App

World Alzheimer's Day 2022: ഹൃദയാരോഗ്യവും തലച്ചോറിന്റെ പ്രവര്‍ത്തനവും തമ്മില്‍ ബന്ധമുണ്ട്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (08:26 IST)
ഹൃദയത്തിന്റെ സംരക്ഷണത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും പറ്റിയ ഭക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും സംരക്ഷണത്തിനും പറ്റിയതാണെന്ന് ആരോഗ്യവിദഗ്ദര്‍. ഈ പുതിയ കണ്ടുപിടിത്തം മനുഷ്യന്റെ ഭക്ഷണ ക്രമീകരണം ഹൃദയത്തെയും തലച്ചോറിനെയും സുഭദ്രമാക്കുന്നതോടൊപ്പം അവയുടെ രോഗാവസ്ഥയേയും ഒരു പരിധി വരെ ഇല്ലാതാക്കുകയും ചെയ്യുന്നു എന്നാണ് വിളംബരം ചെയ്യുന്നത്.
 
പുകവലി, അമിത മദ്യപാനം, കൊഴുപ്പു കൂടിയ ഭക്ഷണം, വ്യായായമില്ലായ്മ എന്നിവയെല്ലാം ഹൃദ്രോഗങ്ങള്‍ക്ക് കരണമാകുന്നു. ഇവയെല്ലാമാണ് അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ മാനസിക രോഗങ്ങള്‍ക്കും സ്‌ട്രോക്കിനും കാരണമാകുന്നത്. തലച്ചോറിന് ആവശ്യത്തിന് വ്യായാമം നല്‍കിയാല്‍ മാനസിക വിഭ്രാന്തിയുണ്ടാകുന്നത് തടയാം. വായന, കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുക, പുതിയ കാര്യങ്ങള്‍ പഠിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ തലച്ചോറിന് നല്ല വ്യായാമം നല്‍കുമെന്നും അവര്‍ പറയുന്നു.
 
മനസ്സിന്റെ താളം തെറ്റിയ ഒരവസ്ഥയാണ് അല്‍ഷിമേഴ്‌സ് രോഗം. ഈ രോഗം ബാധിച്ച ആളിന് ഓര്‍മ്മ നഷ്ടപ്പെടുകയും പഠിക്കുവാനും ന്യായാന്യായങ്ങള്‍ തീരുമാനിക്കുന്നതിനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യും. നിത്യ ജീവിതത്തില്‍ ദൈനംദിന പ്രവൃത്തികള്‍ കാര്യക്ഷമമായി ചെയ്യാനുള്ള കഴിവുകളും നഷ്ടപ്പെടും.
 
വളരെ അടുത്തുതന്നെ പഠിച്ച കാര്യങ്ങള്‍ മറക്കുക, നിത്യവും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പ്രയാസം അനുവഭവപ്പെടുക, സാധാരണ വസ്തുക്കളുടെ പേരുകള്‍ പറയാന്‍ വാക്കുകള്‍ കിട്ടാതെ വരിക, സാധന സാമഗ്രികള്‍ സ്ഥലം മാറ്റി വയ്ക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍.
ധമനി രോഗമുള്ളവരും അല്‍ഷിമേഴ്‌സ് രോഗമുള്ളവരും പ്രത്യേകമുണ്ടെങ്കിലും ഇതു രണ്ടും കൂടിച്ചേര്‍ന്നു കാണുന്നവരാണ് കൂടുതല്‍ എന്ന് ഒരു പഠനം തെളിയിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഈ പ്രശസ്തമായ മരുന്ന് നിങ്ങളും കഴിക്കാറുണ്ടോ? കഴിക്കരുത്, സര്‍ക്കാര്‍ മുന്നറിയിപ്പ്

മഴക്കാലത്തെ തൊണ്ടവേദന; പ്രതിവിധി വീട്ടില്‍ തന്നെയുണ്ട്

നിങ്ങളെ കണ്ടാല്‍ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ വളരെ കൂടുതലാണെന്ന് തോന്നിപ്പിക്കുമോ, കാരണം ഈ ശീലങ്ങള്‍

ഇന്ത്യയില്‍ മാത്രം ഓരോ വര്‍ഷവും ഒരു ദശലക്ഷം പേര്‍ക്ക് ബോഡി ഡിസ്‌മോര്‍ഫിയ കണ്ടെത്തുന്നു, സെലിബ്രിറ്റികളെ ബാധിക്കുന്ന രോഗം!

What is HPV Vaccine: എന്താണ് എച്ച്പിവി വാക്‌സിന്‍ ?

അടുത്ത ലേഖനം
Show comments