കാ‍ന്താരി ചെറിയൊരു മുളകുമാത്രമല്ല; അറിഞ്ഞിരിക്കണം... ഈ കുഞ്ഞന്റെ ഔഷധ ഗുണങ്ങൾ !

കാന്താരിമുളകിന്റെ പ്രധാന ഗുണങ്ങള്‍

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (17:56 IST)
ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് കാന്താരിമുളക്. കാന്താരിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശ്വാസകോശ രോഗങ്ങളെ ചെറുക്കാനും  സഹായിക്കും. മാത്രമല്ല, രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയുവാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും ഉത്തമമായ ഒന്നാണ് ഇതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
 
കാന്താരി കഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന എരിവിനെ പ്രതിരോധിക്കുന്നതിനായി ശരീരത്തിന് ധാരാളം ഊര്‍ജം ഉല്‍പാദിപ്പിക്കേണ്ടി വരും. അതിനാല്‍ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവിനെ നിയന്ത്രിക്കുന്നതിന് കാന്താരി കഴിക്കുന്നത് ഉത്തമമാണ്. അമിത വണ്ണം, ഭാരം എന്നിവ കുറയ്ക്കാനും കാന്താരി വളരെ നല്ലതാണ്. ജലദോഷത്തിനും ഏറ്റവും പരിഹാരമാണ് എരിവ് ഉള്ള കാന്താരിയെന്നും പറയുന്നു. 
 
ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുന്നതിന് കാന്താരിയ്ക്ക് കഴിയും. അതുവഴി ദഹനപ്രക്രിയ വളരെ സുഗമമായി നടക്കുമെന്നും വിദഗ്ദര്‍ പറയുന്നു. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ നിയന്ത്രിക്കുന്നതിന് കാന്താരിമുളക് സഹായകമാണ്. അതിലൂടെ ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിച്ച് ഹൃദയത്തെ സംരക്ഷിക്കാനും കാന്താരി മുളകിനു സാധിക്കും.
 

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments