Webdunia - Bharat's app for daily news and videos

Install App

ഫാസ്റ്റ് ഫുഡ് ഒരു ശീലമാക്കി മാറ്റി അല്ലേ ? സൂക്ഷിച്ചോളൂ... ആസ്ത്മ പിറകെയുണ്ട് !

ഫാസ്റ്റ് ഫുഡ് നല്‍കും ആസ്ത്മ

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (14:08 IST)
ഫാസ്റ്റ് ഫുഡ് ഇന്നൊരു ശീലമായി മാറിക്കൊണ്ടിരിക്കുന്നു. നല്ല രുചിയും എളുപ്പത്തില്‍ ലഭിക്കുമെന്ന കാര്യവുമാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങളിലേക്ക് ആളുകളെ അടുപ്പിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിച്ചാലുള്ള ദോഷത്തെപ്പറ്റി അറിഞ്ഞാല്‍ പിന്നെ ആരും ഇത് കഴിക്കില്ലെന്നതാണ് വസ്തുത. 
 
ഫാസ്റ്റ്ഫുഡ് ശീലമാക്കുന്ന കുട്ടികളില്‍ ആസ്ത്മയും ചര്‍മ്മരോഗമായ എക്‌സിമയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. അന്‍പത് രാജ്യങ്ങളിലുള്ള അഞ്ചുലക്ഷം കുട്ടികളെ നിരീക്ഷിച്ചതിനുശേഷമാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിയത്. 
 
ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ഫാസ്റ്റ്ഫുഡ് കഴിക്കുന്ന കൗമാരക്കാര്‍ക്ക് ഇത്തരം രോഗങ്ങള്‍ വരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്നാണ് അവര്‍ പറയുന്നത്. പിസ, ബര്‍ഗ്ഗര്‍ എന്നിങ്ങനെയുള്ളവയില്‍  അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പുകള്‍, പ്രതിരോധ ശക്തിയെ ബാധിക്കുന്ന ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ എന്നിവയാണ് പ്രശ്നക്കാരെന്നാണ് ഗവേഷകര്‍ പറയുന്നത്. 
 
ശരീരഭാഗങ്ങളിലെ ചൊറിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളം വരിക എന്നിങ്ങനെയുള്ള അവസ്ഥയും ഫാസ്റ്റ്ഫുഡിന്റെ അമിതമായ ഉപയോഗം മൂലം ഉണ്ടായേക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി‍. അതുകൊണ്ടുതന്നെ പരമാവധി ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയാണ് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലത്.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പര്‍ശത്തിലൂടെ എയ്ഡ്‌സ് പകരുമെന്ന് വിശ്വസിക്കുന്നവരും നമുക്കിടയിലുണ്ട്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ഒരു ദിവസം എത്ര മുട്ട കഴിക്കാം?

ടോയ്‌ലറ്റില്‍ പോയ ശേഷം ശരീരം തളരുന്നത് പോലെ തോന്നാറുണ്ടോ?

ഭക്ഷണവും പുകവലിയും മുതല്‍ ജോലി സമ്മര്‍ദ്ദം വരെ; ഹൃദയാഘാതം യുവാക്കളില്‍

മാതാപിതാക്കൾ അറിയാൻ, ഇക്കാര്യങ്ങൾ പറഞ്ഞ് ഒരിക്കലും കുട്ടികളെ കളിയാക്കരുത്

അടുത്ത ലേഖനം
Show comments