Beef Roast: ബീഫ് റോസ്റ്റ് രുചികരമാകാന്‍ പാചകം ഇങ്ങനെ ചെയ്യണം

സിആര്‍ രവിചന്ദ്രന്‍
ശനി, 20 ജനുവരി 2024 (14:13 IST)
Beef Roast: മലയാളികള്‍ക്ക് രുചികരമായ ഭക്ഷണത്തോട് എന്നും പ്രിയമാണ്. ബീഫ് വിഭവങ്ങളോട് മലയാളികള്‍ക്കുള്ള താല്‍പ്പര്യം മറ്റെവിടെയും കാണാന്‍ കഴിയില്ല. 'ബീഫ് റോസ്റ്റ്' തന്നെയാണ് രുചിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ബീഫ് കൊണ്ടുള്ള വിഭവങ്ങള്‍ രുചിയറിഞ്ഞ് ഭക്ഷിക്കുക മാത്രമല്ല, അതൊന്ന് ഉണ്ടാക്കിനോക്കാമെന്ന് എപ്പോഴെങ്കിലും കരുതിയിട്ടുണ്ടോ? എങ്കില്‍ റെഡിയാവൂ, ബീഫ് റോസ്റ്റ് തന്നെ ഉണ്ടാക്കിക്കളയാം.
 
ചേരുവകള്‍: ബീഫ് - 1കിഗ്രാം, സവാള - 2, തക്കാളി - 2, വെളുത്തുള്ളി - 1/4കപ്പ്, പച്ചമുളക് - 4, ഇഞ്ചി - 1കഷണം, മസാലപ്പൊടി - 2ടീസ്പൂണ്‍, കുരുമുളകുപൊടി - 1ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി - 1ടീസ്പൂണ്‍, മുളകുപൊടി - 2ടീസ്പൂണ്‍, മല്ലിപ്പൊടി - 2ടീസ്പൂണ്‍, പെരുംജീരകം - 2ടീസ്പൂണ്‍, മല്ലിയില - കുറച്ച്, കറിവേപ്പില - പാകത്തിന്, ഉപ്പ് - പാകത്തിന്, വെളിച്ചെണ്ണ - പാകത്തിന്
 
പാകം ചെയ്യുന്ന വിധം: ബീഫ് കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക. സവാള, തക്കാളി എന്നിവയും അരിഞ്ഞ് മാറ്റി വയ്ക്കുക. പൊടി ചേരുവകളും, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയും നന്നായി അരയ്ക്കുക. ഇവ ബീഫില്‍ പുരട്ടി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി സവാള, തക്കാളി എന്നിവ നന്നായി വഴറ്റുക. സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ ബീഫും അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി വേവിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാവുന്നതാണ്. വെന്തു കുറുകി വരുമ്പോള്‍ വാങ്ങിവയ്ക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രോഗങ്ങള്‍ക്ക് ഹോമിയോപ്പതി മരുന്നുകള്‍ നല്ലതാണ്

രാത്രി ഉറങ്ങുമ്പോള്‍ പെട്ടെന്ന് നെഞ്ചുവേദന വന്നിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അവഗണിക്കരുത്

പ്രായമായ രക്ഷകര്‍ത്താക്കള്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

പൈല്‍സ് ഉള്ളവര്‍ കട്ടിയുള്ള പ്രതലത്തില്‍ ദീര്‍ഘനേരം ഇരിക്കരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കുട്ടികളില്‍ വരണ്ട ചര്‍മം, വിശപ്പില്ലായ്മ കാണുന്നുണ്ടോ; തൈറോയിഡ് പ്രശ്‌നമാകാം

അടുത്ത ലേഖനം
Show comments