പ്ലാസ്റ്റിക്കിന്റെ ചോപ്പറില്‍ വെച്ചാണോ പച്ചക്കറില്‍ മുറിക്കുന്നത്? സൂക്ഷിക്കുക വരാനുള്ളത് എട്ടിന്റെ പണി

Webdunia
ഞായര്‍, 25 ജൂണ്‍ 2023 (12:02 IST)
അടുക്കളയില്‍ നമ്മള്‍ പച്ചക്കറികളും മറ്റും അരിയുന്നതിനായി ചോപ്പിംഗ് ബോര്‍ഡുകള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. തടി കൊണ്ടുള്ള ബോര്‍ഡുകളും പ്ലാസ്റ്റിക് ബോര്‍ഡുകളും ഇത്തരത്തില്‍ പല വീടുകളുടെയും അടുക്കളയില്‍ ഉണ്ടാവാറുണ്ട്. പലരും അരിയുന്നതിനായി പ്ലാസ്റ്റിക് ചോപ്പിംഗ് ബോര്‍ഡുകളാണ് ഉപയോഗിക്കുന്നത്. വൃത്തിയാക്കാനുള്ള സൗകര്യം മൂലമാണ് പലരും ഇത് ചെയ്യുന്നത്. എന്നാല്‍ ഇത്തരം ചോപ്പിംഗ് ബോര്‍ഡുകള്‍ ആരോഗ്യത്തിന് ഹാനികരമാണ്.
 
മൈക്രോപ്ലാസ്റ്റിക്കുകളാണ് ഇത്തരത്തിലുള്ള ചോപ്പിംഗ് ബോര്‍ഡുകളിലുള്ളത്. പോളി എഥിലീന്‍,പോളി പ്രൊപ്പലീന്‍ എന്നിവയുപയോഗിച്ചാണ് ഇവ ഉണ്ടാക്കുന്നത്. നമ്മള്‍ കത്തി ഉപയോഗിച്ച് ഇത്തരം ബോര്‍ഡുകളില്‍ പച്ചക്കറി അരിയുമ്പോള്‍ അത് ബോര്‍ഡില്‍ വെട്ടലുകളുണ്ടാക്കും. ഇത് പലപ്പോഴും നമ്മള്‍ അറിയണമെന്നില്ല. ഇത് മൂലം മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഭക്ഷണത്തിലെത്തി അതിലൂടെ നമ്മളുടെ ശരീരത്തിലെത്തുന്നു. രക്തത്തിലേക്കെത്തിയാല്‍ ഇത് രക്തക്കുഴലില്‍ വന്നടിയുകയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
 
ഇത് കൂടാതെ ഇവ ശരീരത്തില്‍ ഇന്‍ഫ്‌ലമേഷനുണ്ടാക്കും. പല ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ക്കും ഇത് കാരണമാകും. അലര്‍ജി,വിട്ടുമാറാത്ത ജലദോഷം എന്നിവയ്‌ക്കെല്ലാം മൈക്രോ പ്ലാസ്റ്റിക്കുകള്‍ കാരണമാകുന്നു. കൂടാതെ അമിത വണ്ണത്തിനും പ്രമേഹത്തിനും വരെ ഇത് കാരണമാകും. ഹൃദയത്തിനും പ്രശ്‌നങ്ങളുണ്ടാക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സവാള മുറിച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാമോ?

ബിരിയാണി അമിതമായാല്‍ ശരീരത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ എന്തെല്ലാം?

രക്ഷിതാക്കള്‍ പുകവലിക്കുന്നത് കുട്ടികളിലെ വളര്‍ച്ച മുരടിപ്പിന് കാരണമാകും: ലോകാരോഗ്യ സംഘടന

പക്ഷിപ്പനിപ്പനി മൂലം കോഴിയിറച്ചിയും മുട്ടയും കഴിക്കാന്‍ പേടിയാണോ, ഇക്കാര്യങ്ങള്‍ അറിയണം

അതിരാവിലെ ബന്ധപ്പെടുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ അറിയുമോ?

അടുത്ത ലേഖനം
Show comments