Webdunia - Bharat's app for daily news and videos

Install App

രാവിലെ എണീറ്റാല്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കൂ

വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം

രേണുക വേണു
വ്യാഴം, 24 ഏപ്രില്‍ 2025 (14:12 IST)
അതിരാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. എന്നാല്‍, പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല കാര്യമാണോ? പലര്‍ക്കും ഇക്കാര്യത്തില്‍ സംശയങ്ങളുണ്ട്. എന്നാല്‍, അതിരാവിലെ വെറുംവയറ്റില്‍ പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല ശീലമാണ്. പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുമ്പോള്‍ വായില്‍ കാണപ്പെടുന്ന ആസിഡുകള്‍ നിങ്ങളുടെ ആമാശയത്തിലേക്ക് കടന്നു ചെല്ലുകയും ഇത് ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍, രാവിലെ പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് പതിവാക്കുക. ഇതുവഴി പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാകില്ല.
 
വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം. ചൂടുവെള്ളം കുടല്‍ വൃത്തിയാക്കുകയും ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ അകറ്റുകയും ചെയ്യും. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ച ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നതിനായി കുറഞ്ഞത് 45 മിനിറ്റെങ്കിലും കാത്തിരിക്കണം. ഇത് ആരോഗ്യത്തിന് മികച്ചതാണെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. 
 
വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. ബെഡ്ഡില്‍ ഇരുന്ന് വളരെ സാവധാനം വേണം വെള്ളം കുടിക്കാന്‍. ധൃതിയില്‍ ധാരാളം വെള്ളം ഒരുമിച്ച് കുടിക്കുന്നത് അത്ര നല്ല ശീലമല്ല. ഗ്ലാസില്‍ വെള്ളം ഒഴിച്ച് കുടിക്കാനും ശ്രദ്ധിക്കണം. കുപ്പി നേരെ വായയിലേക്ക് വെച്ച് നിര്‍ത്താതെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ എണീറ്റാല്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കൂ

എപ്പോഴും റീല്‍ നോക്കികൊണ്ടിരിക്കുന്നത് ശീലമാണോ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കുമെന്ന് പഠനം

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഡെര്‍മറ്റോളജിസ്റ്റ്

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

അടുത്ത ലേഖനം
Show comments