ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാമോ?

ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും വെള്ളം കുടിക്കുന്നതാണ് ഉചിതമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം

രേണുക വേണു
വ്യാഴം, 9 ഒക്‌ടോബര്‍ 2025 (14:16 IST)
Water

മനുഷ്യശരീരത്തില്‍ വെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം ഒരു ദിവസം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചൂട് കാലത്ത് മൂന്ന് മുതല്‍ നാല് ലിറ്റര്‍ വരെ വെള്ളം കുടിക്കണം. വെള്ളം എത്ര കുടിച്ചാലും അത് ആരോഗ്യത്തിനു ഗുണം മാത്രമേ ചെയ്യൂ. അതേസമയം, ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണോ ദോഷമാണോ? 
 
ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും വെള്ളം കുടിക്കുന്നതാണ് ഉചിതമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിച്ചതുകൊണ്ട് അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയില്ല.
 
ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാല്‍ അത് ദഹനപ്രക്രിയയെ ബാധിക്കും, ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങളുടെ ആഗിരണം മന്ദഗതിയിലാക്കും, വണ്ണം കൂടാന്‍ കാരണമാകും തുടങ്ങിയ തെറ്റിദ്ധാരണകള്‍ മലയാളികള്‍ക്കിടയിലുണ്ട്. എന്നാല്‍ ശാസ്ത്രീയമായി ഇതൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നതുകൊണ്ട് യാതൊരു പ്രശ്നവും നിങ്ങളുടെ ആരോഗ്യത്തിനു സംഭവിക്കുന്നില്ലെന്ന് സാരം!
 
ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാലും അത് ദഹനത്തെ മന്ദഗതിയിലാക്കില്ല. ഇടയ്ക്ക് വെള്ളം കുടിച്ചാല്‍ ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങളുടെ അളവ് കുറയാന്‍ അത് കാരണമാകുമെന്ന ചിന്ത യാതൊരു ഗവേഷണങ്ങളുടേയും അടിസ്ഥാനത്തിലല്ല. ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാല്‍ അസിഡിറ്റി ഉണ്ടാകുമെന്ന പ്രചാരവും തെറ്റാണ്. അതേസമയം, ഭക്ഷണത്തിനിടെ പാല്‍, ജ്യൂസ്, കോള പോലെയുള്ള ശീതളപാനീയങ്ങള്‍ എന്നിവ കുടിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമായേക്കും. അതുകൊണ്ട് ഭക്ഷണത്തിനിടെ സാധാരണ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

ബോഡി ഷെയിം ചെയ്തവർക്ക നന്ദി, ആ കമെന്റുകൾ എന്നെ ഒരുപാട് സഹായിച്ചു: ഇഷാനി കൃഷ്ണ

കയറി ഇറങ്ങി സ്വര്‍ണവില; ഇന്ന് പവന് കൂടിയത് 2120 രൂപ

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

എല്ലാം കാണുക

ഏറ്റവും പുതിയത്

എപ്പോഴും 25കാരന്റെ ചെറുപ്പം; വെള്ളം കുടിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയാല്‍ മതി

മഹാശിവരാത്രി ഉപവാസം: 24 മണിക്കൂര്‍ ഉപവാസത്തില്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്നറിയണം

വെള്ളം കുടിക്കണം, പക്ഷെ എങ്ങനെ കുടിക്കണമെന്ന് അറിയില്ല!

ദീര്‍ഘ നേരം ഇരിക്കേണ്ടിവരുന്ന പ്രമേഹ രോഗികള്‍ പേടിക്കേണ്ട, സോളിയാസ് പുഷ് അപ് ചെയ്യാം

സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും കാരണമാകും

അടുത്ത ലേഖനം
Show comments