Webdunia - Bharat's app for daily news and videos

Install App

ഒരു ദിവസം എത്ര അളവ്‌ വെള്ളം കുടിക്കണം?

Webdunia
ശനി, 31 ജൂലൈ 2021 (13:57 IST)
ദിവസവും നന്നായി വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. നന്നായി വെള്ളം കുടിക്കുന്നവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പൊതുവെ കുറവായിരിക്കും. ദാഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാന്‍ നാം ശ്രദ്ധിക്കണം. ശരീരത്തില്‍ ജലത്തിന്റെ അംശം കൃത്യമായി നിലനിര്‍ത്തേണ്ട ആരോഗ്യത്തിനു വളരെ അത്യാവശ്യമാണ്. 
 
മുതിര്‍ന്നയാള്‍ ഒരു ദിവസം ശരാശരി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്ത്രീകളേക്കാള്‍ വെള്ളം കുടിക്കേണ്ടത് പുരുഷന്‍മാരാണ്.  സ്ത്രീകള്‍ക്ക് രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കാം. എന്നാല്‍ പുരുഷന്‍മാര്‍ക്ക് മൂന്ന് ലിറ്റര്‍ വെള്ളം അത്യാവശ്യമാണ്. പുരുഷന്‍മാരുടെ പേശീ രൂപീകരണം മൂലം കൂടുതല്‍ വെള്ളം ആവശ്യമായിവരുന്നു. 
 
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പെങ്കിലും വെള്ളം കുടിച്ചാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറി കുറയ്ക്കാന്‍ സാധിക്കും. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.  
 
വെള്ളത്തിന്റെ അംശം കൂടിയ അളവില്‍ അടങ്ങിയ ഭക്ഷണങ്ങളാണ് മുട്ട, മീന്‍, പഴങ്ങള്‍, കക്കിരി, വെള്ളരി പോലുള്ള പച്ചക്കറികള്‍ എന്നിവ. ജലാംശം കൂടുതല്‍ അടങ്ങിയ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ ധരാളം വെള്ളം കുടിക്കുന്നത് മുലയൂട്ടലിനെ സഹായിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments