Webdunia - Bharat's app for daily news and videos

Install App

സ്വയംഭോഗം സ്ത്രീകളില്‍; നല്‍കുന്നത് പരമമായ ആനന്ദം, ഗുണങ്ങള്‍ അറിഞ്ഞിരിക്കാം

Webdunia
ബുധന്‍, 1 ജൂണ്‍ 2022 (13:09 IST)
മലയാളികള്‍ക്ക് തുറന്നുസംസാരിക്കാന്‍ പൊതുവെ മടിയുള്ള വിഷയമാണ് ലൈംഗികത. എന്നാല്‍ ഒരു മനുഷ്യന് ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ലൈംഗിക സംതൃപ്തി. മനുഷ്യരില്‍ ലൈംഗിക സംതൃപ്തി നല്‍കുന്ന ഒരു രീതിയാണ് സ്വയംഭോഗം. എന്നാല്‍ സ്ത്രീകള്‍ക്കിടയില്‍ സ്വയംഭോഗത്തിനെതിരെ വളരെ തെറ്റായ ചിന്താരീതികള്‍ ഉണ്ട്. യഥാര്‍ഥത്തില്‍ പുരുഷന്‍മാരേക്കാള്‍ സ്വയംഭോഗം ഗുണം ചെയ്യുന്നത് സ്ത്രീകളിലാണ്. കൂടുതല്‍ ആലങ്കാരികമായി പറഞ്ഞാല്‍ സ്വയംഭോഗം സ്ത്രീകള്‍ക്ക് നല്‍കുന്നത് പരമമായ ആനന്ദമാണ്. 
 
സ്ത്രീകളുടെ ആരോഗ്യത്തെ സ്വയംഭോഗം മെച്ചപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിരവധി വന്നിട്ടുണ്ട്. കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ ടെന്‍ഷനും സമ്മര്‍ദ്ദവും അകറ്റാന്‍ സ്വയംഭോഗം സഹായിക്കും. സ്വയംഭോഗം ചെയ്യുന്ന സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഡോപമൈന്‍, എപ്പിനെഫ്രിന്‍ എന്നീ ഹോര്‍മോണുകള്‍ ശക്തമായ ലൈംഗിക അനുഭൂതിയാകും നല്‍കുക. അവ മാനസികമായ പിരിമുറുക്കം അകറ്റുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യും. ടെന്‍ഷന്‍ ഫ്രീ ടൂളാണ് സ്വയംഭോഗമെന്ന് പറയാം. 
 
നല്ല ഉറക്കത്തിനും സ്വയംഭോഗം സഹായിക്കും. ഉറക്കം സമ്മാനിക്കുന്ന ഓക്സിടോസിന്‍, ഡോപമൈന്‍, എന്‍ഡോര്‍ഫിന്‍ എന്നീ ഹോര്‍മോണുകളുകളും ഇതിനൊപ്പം ഉത്പാദിക്കപ്പെടും. ഇത് നല്ല ഉറക്കത്തിനും ശാന്തതയ്ക്കും കാരണമാകും. 
 
സ്വയംഭോഗം സ്ത്രീകളിലെ പെല്‍വിക് മസിലുകള്‍ക്ക് ഉത്തേജനം നല്‍കുകയും രക്തപ്രവാഹം വേഗത്തിലാക്കുകയും ചെയ്യും. ഇതുവഴി പങ്കാളിയുമായുള്ള ലൈംഗികബന്ധം ആനന്ദകരമാകും. ഈ സമയം യോനിയില്‍ കൂടുതല്‍ സ്രവങ്ങള്‍ ഉണ്ടാകുകയും അനാരോഗ്യകരമായ ബാക്ടീരിയകളെ പുറത്തേക്ക് തള്ളുകയും ചെയ്യും. യൂറിനറി ട്രാകറ്റ് ഇന്‍ഫെക്ഷന്‍ ഇതോടെ ഇല്ലാതാകുകയും ചെയ്യും.
 
സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാനും ഹൃദയാഘാത്തിനുള്ള പ്രതിരോധമായിട്ടും സ്ത്രീകളിലെ സ്വയംഭോഗം കരുതാം.
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം