Webdunia - Bharat's app for daily news and videos

Install App

സവാളയിലെ കറുത്ത പാടുകളും വരകളും; ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമോ?

Webdunia
തിങ്കള്‍, 2 മെയ് 2022 (12:19 IST)
സവാളയുടെ തൊലി കളയുമ്പോള്‍ പലയിടത്തായി കറുത്ത പാടുകളും വരകളും കാണുന്നത് എന്താണ്? ഇത് ആരോഗ്യത്തിനു അപകടകരമാണോ? ഈ സംശയം നമുക്കെല്ലാവര്‍ക്കും ഉണ്ട്. സവാളയുടെ തൊലി കളയുമ്പോള്‍ കാണുന്ന കറുത്ത പാടുകള്‍ ഒരു തരം പൂപ്പലാണ്. ആസ്പര്‍ജിലസ് നൈഗര്‍ എന്നാണ് ഇതിനെ പറയുക. ഇത് അത്ര വലിയ അപകടകാരി അല്ലെങ്കിലും നാം ശ്രദ്ധിക്കണം. മുന്തിരി, ഉള്ളി, നിലക്കടല എന്നിവയിലെല്ലാം ഇത്തരം പാടുകള്‍ കാണപ്പെട്ടേക്കാം. തൊലി കളഞ്ഞശേഷം സവാള നന്നായി കഴുകി വൃത്തിയാക്കണം. സവാളയുടെ കറുത്ത കുത്തുകളും വരകളും നന്നായി കഴുകിയാല്‍ പോകുന്നതാണ്. നന്നായി വൃത്തിയാക്കിയ ശേഷം മാത്രമേ കറികള്‍ക്കായി സവാള അരിയാവൂ. ഫ്രിഡ്ജിനുള്ളിലും ഇതിനു സമാനമായ കറുത്ത പാടുകള്‍ ചിലപ്പോള്‍ കാണാം. ഫ്രിഡ്ജിനുള്ളില്‍ കാണുന്നത് സ്റ്റാച്ചിബോട്രിസ് ചാര്‍ട്ടറം എന്ന പൂപ്പലാണ്. വിവിധതരം മൈക്രോഫംഗസാണിത്. നനവും തണുപ്പുമുള്ള പ്രതലങ്ങളില്‍ ഇത് സാധാരണയായി കാണപ്പെടുന്നു. ഫ്രിഡ്ജ് ഇടയ്ക്കിടെ വൃത്തിയാക്കുന്നത് ഈ പൂപ്പല്‍ തടയാന്‍ സഹായിക്കും. നമ്മുടെ ആരോഗ്യത്തിന്റെ കാവല്‍ക്കാര്‍ നമ്മള്‍ തന്നെയാണെന്ന് പ്രത്യേകം ഓര്‍ക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകളേക്കാള്‍ വേഗം പുരുഷന്‍മാര്‍ മരിക്കുന്നു; കാരണം ഇതാണ്

ദിവസവും കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ കാന്‍സര്‍ കോശങ്ങളെ നിശബ്ദമായി വളര്‍ത്തും

സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍: എങ്ങനെ നേരത്തേ കണ്ടെത്താം

Healthy Salad for Dinner: രാത്രി ചോറ് വേണ്ട, ഈ സാലഡ് മതി; തടിയും കുറയും

ശിശുക്കളിലും കുട്ടികളിലും കൊവിഡ് ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിയണം

അടുത്ത ലേഖനം
Show comments