Webdunia - Bharat's app for daily news and videos

Install App

വെറുംവയറ്റില്‍ തേനും കുടിക്കരുത് മുട്ടയും കഴിക്കരുത്!

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (11:22 IST)
ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് പ്രഭാതഭക്ഷണം. ശരീരത്തിന് ഉന്മേഷവും കരുത്തും ലഭിക്കാന്‍ രാവിലെയുള്ള ഭക്ഷണശീലം സഹായിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാറുണ്ട്.
 
പ്രഭാത ഭക്ഷണം കഴിക്കുന്നതില്‍ വിട്ടുവീഴ്‌ച കാണിക്കാതിരിക്കുന്നതിനൊപ്പം വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
 
വെറും വയറ്റില്‍ എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മധുരം കൂടുതലുള്ള ഭക്ഷണങ്ങളും ഒഴിവാക്കാം. കൊക്കക്കോള പോലുള്ള പാനീയങ്ങള്‍ കുടിക്കാതെ ശുദ്ധമായ വെള്ളം തീര്‍ച്ചയായും കുടിക്കണം. സിട്രസ് അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
 
വെറും വയറ്റില്‍ തേന്‍ കുടിച്ചാല്‍ ആരോഗ്യം വര്‍ദ്ധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. മുട്ടയുടെ കാര്യവും ഇതു പോലെയാണ്. വിശപ്പ് ഇല്ലാതാക്കാനും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും വെറും വയറ്റില്‍ മുട്ട കഴിക്കുന്ന ശീലം കാരണമാകും.
 
രാവിലെ ഓട്‌സ് കഴിക്കുന്ന ശീലമുള്ളവര്‍ ഒരു ഗ്ലാസ്സ് വെള്ളമോ ചായയോ കഴിച്ചശേഷം മാത്രമേ ഓട്‌സ് കഴിക്കാന്‍ പാടുകയുള്ളൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യപരിശോധനകള്‍ ഇല്ലാതിരുന്ന കാലത്ത് നാഡിമിടിപ്പ് നോക്കി രോഗങ്ങള്‍ കണ്ടെത്തിയിരുന്നതെങ്ങനെയെന്നറിയമോ?

സിയാലോറിയ എന്താണെന്നറിയാമോ, ഉറങ്ങുമ്പോള്‍ ഈ ബുദ്ധിമുട്ടുണ്ടോ

ലാവണ്ടർ പൂക്കളും നമ്മുടെ ആരോഗ്യവും; അറിയാം ഇക്കാര്യങ്ങൾ

വേഗത്തില്‍ വയസനാകാന്‍ ഫോണില്‍ നോക്കിയിരുന്നാല്‍ മതി! പുതിയ പഠനം

ഈ ശീലങ്ങൾ നിങ്ങളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കാം

അടുത്ത ലേഖനം
Show comments