ചപ്പാത്തി ഡയറ്റ്; പ്രമേഹമുള്ളവര്‍ വായിക്കണം

ഗോതമ്പ് ചപ്പാത്തിയിലെ ഗ്ലൈസിമിക് ഇന്‍ഡക്‌സ് 52-55 വരെയാണ്

രേണുക വേണു
ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (15:26 IST)
Chapati

പ്രമേഹമുള്ളവര്‍ ചോറ് ഒഴിവാക്കുകയും ചപ്പാത്തി ശീലമാക്കുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? പ്രമേഹമുള്ളവര്‍ അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കേണ്ടത് തന്നെയാണ്. ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഗോതമ്പ് ചപ്പാത്തി തന്നെയാണ് ഇത്തരക്കാര്‍ക്ക് നല്ലത്. എന്നാല്‍ ചപ്പാത്തി മാത്രം കഴിക്കുന്ന ശീലമുള്ള പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
ഗോതമ്പ് ചപ്പാത്തിയിലെ ഗ്ലൈസിമിക് ഇന്‍ഡക്‌സ് 52-55 വരെയാണ്. പ്രമേഹ രോഗികള്‍ക്ക് ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങളാണ് നല്ലത്. ചപ്പാത്തിയിലെ ഫൈബര്‍ ഘടകം പ്രമേഹ രോഗികളിലെ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാന്‍ സഹായിക്കുന്നു. 
 
അതേസമയം പ്രമേഹ രോഗികള്‍ അമിതമായി ചപ്പാത്തി കഴിക്കരുത്. രണ്ടോ മൂന്നോ ചപ്പാത്തിയില്‍ അധികം പ്രമേഹ രോഗികള്‍ ഒരേസമയം കഴിക്കരുത്. രാവിലെയോ ഉച്ചയ്‌ക്കോ ചപ്പാത്തി കഴിക്കുന്നതാണ് ഉചിതം. രാത്രി വളരെ ലളിതമായ ഭക്ഷണം ശീലിക്കുക. ചപ്പാത്തി കഴിക്കുമ്പോള്‍ അതിനൊപ്പം ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികളും ഇലക്കറികളും കഴിക്കുക. ചപ്പാത്തി പാകം ചെയ്യുമ്പോള്‍ ഗോതമ്പ് പൊടിക്കൊപ്പം അല്‍പ്പം ബാര്‍ലി ചേര്‍ക്കുന്നത് നല്ലതാണ്. പ്രമേഹ രോഗികള്‍ എണ്ണ ചേര്‍ക്കാതെ പാകം ചെയ്ത ചപ്പാത്തി കഴിക്കുന്നതാണ് നല്ലത്. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ആണ് ചപ്പാത്തി അമിതമായി കഴിക്കരുതെന്ന് പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നത് നല്ലതോ?

സ്ത്രീകൾക്ക് പ്രോട്ടീൻ പൗഡർ കഴിക്കാമോ?

വാഴപ്പഴം vs ഈന്തപ്പഴം: ഏത് പഴമാണ് ഷുഗറിന് നല്ലത്

നെഞ്ചുവേദനയെന്ന് പറഞ്ഞ് ചെറുപ്പക്കാര്‍ ആശുപത്രികളില്‍ എത്തുന്നു; കാരണം ഹൃദയാഘാതം വരുമോയെന്ന ഉത്കണ്ഠ

കുട്ടികള്‍ക്ക് ചുമ സിറപ്പുകള്‍ ആവശ്യമില്ല, അവ സുഖം പ്രാപിക്കുന്നത് വേഗത്തിലാക്കുന്നില്ല; രാജ്യത്തെ പ്രമുഖ ന്യൂറോളജിസ്റ്റ് പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments