'ആവി മുഴുവന്‍ പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്'; പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Webdunia
ചൊവ്വ, 26 ഏപ്രില്‍ 2022 (10:33 IST)
ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് കട്ടപ്പന കൊച്ചുതോവാള പൂവേഴ്‌സ് മൗണ്ടില്‍ യുവാവ് മരിച്ച സംഭവം കേരളത്തെ ഒന്നടങ്കം നടുക്കത്തിലാക്കിയിരിക്കുകയാണ്. നമ്മള്‍ അടുക്കളയില്‍ സ്ഥിരം ഉപയോഗിക്കുന്ന പ്രഷര്‍ കുക്കര്‍ ഇത്രത്തോളം അപകടകാരിയാണോ എന്നാണ് എല്ലാവരുടേയും മനസ്സില്‍ ഉണ്ടാകുന്ന സംശയം. പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ വരെ സംഭവിക്കാം. 
 
പാചകത്തിനു മുന്‍പ് തന്നെ പ്രഷര്‍ കുക്കര്‍ നന്നാടയി പരിശോധിക്കണം. കുക്കര്‍ അടയ്ക്കുന്നതിനു മുന്‍പ് വെന്റ് ട്യൂബില്‍ തടസ്സങ്ങള്‍ ഒന്നുമില്ല എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. 
 
സേഫ്റ്റി വാല്‍വിന് തകരാര്‍ ഉണ്ടെങ്കില്‍ പിന്നീട് അത് ഉപയോഗിക്കരുത്. ആ സേഫ്റ്റി വാല്‍വ് മാറ്റി പുതിയതു വാങ്ങുകയാണ് വേണ്ടത്. കൃത്യമായ ഇടവേളകളില്‍ കുക്കറിന്റെ സേഫ്റ്റി വാല്‍വുകള്‍ മാറ്റുന്നതാണ് സുരക്ഷിതം. ഏതു കമ്പനിയുടെ കുക്കറാണോ അതേ കമ്പനിയുടെ തന്നെ സേഫ്റ്റി വാല്‍വുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
 
ഒരു കാരണവശാലും കുക്കറില്‍ സാധനങ്ങള്‍ കുത്തി നിറയ്ക്കരുത്. ഇടേണ്ട ഭക്ഷണ പദാര്‍ഥത്തെ കുറിച്ചും അത് വേവാനായി ഒഴിക്കേണ്ട വെള്ളത്തിന്റെ അളവിനെ കുറിച്ചും കൃത്യമായി മനസ്സിലാക്കിയിരിക്കണം. 
 
ഓരോ ദിവസവും ഉപയോഗം കഴിയുമ്പോള്‍ വാഷറും വെയ്റ്റും എല്ലാം വൃത്തിയാക്കി വയ്ക്കണം. ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്. ഐഎസ്‌ഐ മുദ്രയുള്ള കുക്കറുകള്‍ മാത്രമേ ഉപയോഗിക്കാവൂ. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാന്‍കാരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

അടുത്ത ലേഖനം
Show comments