Webdunia - Bharat's app for daily news and videos

Install App

ബാക്ടീരിയകളേയും ഫംഗസിനേയും അകറ്റി നിര്‍ത്താം; അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Webdunia
തിങ്കള്‍, 13 ജൂണ്‍ 2022 (14:03 IST)
അടിവസ്ത്രങ്ങള്‍ കൃത്യമായ രീതിയില്‍ ഉപയോഗിക്കാതിരുന്നാല്‍ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ വില്ലനായി കടന്നുവരും. അശ്രദ്ധയോടെ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ചര്‍മ്മത്തിനു ദോഷം ചെയ്യും. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത്, കൃത്യമായി അലക്കാതെ ഉപയോഗിക്കുന്നത്, വെയിലത്ത് നന്നായി ഉണക്കാതെ ഉപയോഗിക്കുന്നത്, ഉറങ്ങുമ്പോള്‍ അടിവസ്ത്രം ധരിക്കുന്നത്...ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ദോഷം ചെയ്തേക്കാം. 
 
രാത്രി ഉറങ്ങുമ്പോള്‍ അടിവസ്ത്രം ധരിക്കേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അടിവസ്ത്രം ധരിച്ച് ഉറങ്ങുന്നവരില്‍ ത്രഷ്, വാഗിനൈറ്റിസ്, ബാക്ടീരിയല്‍ വാഗിനോസിസ് എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. ഉറങ്ങുമ്പോള്‍ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങള്‍ വിയര്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ചൂട് കാലത്ത്. അത്തരം സമയങ്ങളില്‍ അടിവസ്ത്രം ധരിച്ചാണ് കിടക്കുന്നതെങ്കില്‍ അത് ശരീരത്തില്‍ ഫംഗല്‍ ഇന്‍ഫക്ഷന് കാരണമാകും. ശരീരത്തെ ഏറ്റവും കംഫര്‍ട്ട് ആക്കി വേണം രാത്രിയില്‍ ഉറങ്ങാന്‍ കിടക്കാന്‍. 
 
പുതിയ അടിവസ്ത്രം വാങ്ങിയാല്‍ അത് കഴുകി വേണം ഉപയോഗിക്കാന്‍. കഴുകാതെ ഉപയോഗിക്കുന്ന അടിവസ്ത്രങ്ങളില്‍ അപകട സാധ്യത കൂടുതലാണ്. നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് പാക്ക് ചെയ്തു വരുന്ന വസ്ത്രങ്ങളില്‍ പൊടിയും അണുക്കളും ഉണ്ടാകും. മാസങ്ങള്‍ കവറില്‍ ഇരുന്ന ശേഷമായിരിക്കും നമ്മുടെ കൈകളിലേക്ക് എത്തുന്നത്. ഇത് അണുബാധയ്ക്ക് കാരണമായേക്കാം. കഴുകി വെയിലത്ത് ഇട്ട് നന്നായി ഉണക്കിയ ശേഷം മാത്രമേ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാവൂ. 
 
ഒരു ദിവസത്തിലധികം ഒരു അടിവസ്ത്രം ഉപയോഗിക്കരുത്. ദിവസവും അടിവസ്ത്രം മാറണം. നനഞ്ഞാല്‍ അടിവസ്ത്രം ഉടന്‍ മാറ്റുക. ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കരുത്. ആറ് മാസത്തില്‍ ഒരിക്കല്‍ അടിവസ്ത്രങ്ങള്‍ മാറ്റുന്നത് നല്ലതാണ്. വ്യായാമം, കളി എന്നിവയ്ക്ക് ശേഷം അടിവസ്ത്രം എത്രയും പെട്ടന്ന് മാറ്റുക. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

ധ്യാനിക്കാറുണ്ട്, പക്ഷെ സമാധാനം ഇല്ല, ഈ ശീലങ്ങള്‍ ഉപേക്ഷിക്കണം

പ്രായമായവരിലെ വയറിളക്കം; ഈ പാനിയങ്ങള്‍ കുടിക്കണം

മുടിയുടെ കാര്യം വരുമ്പോൾ 90 ശതമാനം ആളുകളും ഇത് പാലിക്കാറില്ല!

Oats Health Benefits: ഓട്‌സ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ മടിയുണ്ടോ?

ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ആന്റിസെപ്റ്റിക്കായി ഉപയോഗിച്ചിരുന്നു, ആരോഗ്യഗുണങ്ങള്‍ നിരവധി

അടുത്ത ലേഖനം
Show comments