പല്ല് വേദനയ്ക്ക് ഉത്തമം കുരുമുളക്?

ചിപ്പി പീലിപ്പോസ്
ബുധന്‍, 5 ഫെബ്രുവരി 2020 (19:22 IST)
പല്ല് വേദന വന്നുകഴിഞ്ഞാല്‍ അതിനെ അത്ര പെട്ടെന്നൊന്നും മാറ്റാന്‍ സാധിക്കില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പല തരത്തിലുള്ള മരുന്നുകളും വേദനസംഹാരികളും മാറി മാറി പരീക്ഷിക്കുകയെന്നത് നമ്മുടെയെല്ലാം ശീലമാണ്. എന്നാല്‍ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വഴിയൊരുക്കും. എന്നാല്‍ എത്ര കൊടിയ പല്ലു വേദനയേയും മിനിട്ടുകള്‍ കൊണ്ടുതന്നെ ഇല്ലാതാക്കാന്‍ സഹായകമായ ചില പൊടിക്കൈകളുണ്ട്. എന്തെല്ലാ‍മാണ് അവയെന്ന് നോക്കാം.  
 
കുരുമുളകും ഉപ്പും പേസ്റ്റ് രൂപത്തിലാക്കിയ ശേഷം വേദനയുള്ള പല്ലിനു മുകളില്‍ വെയ്ക്കുക. ഇത്തരത്തില്‍ സ്ഥിരമായി കുറച്ച് ദിവസം ചെയ്യുകയാണെങ്കില്‍ പല്ലുവേദനയുടെ ശല്യം പിന്നെ ജീവിതത്തില്‍ ഉണ്ടാകില്ല. അതുപോലെ പല്ലിനടിയില്‍ ഗ്രാമ്പൂ കടിച്ചു പിടിക്കുന്നതും വേദനയെ ലഘൂകരിയ്ക്കുന്നു. ഇതിന് കഴിയാത്തവര്‍ ഗ്രാമ്പൂ പൊടിയാക്കി ഒലീവ് എണ്ണയില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിനു മുകളില്‍ വെച്ചാലും മതി. ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നതും പല്ലുവേദനയെ ഇല്ലാതാക്കും.
 
ചൂടു കൂടിയ വസ്തുക്കള്‍ കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുകയാണെങ്കിലും പല്ലുവേദനയ്ക്ക് ശമനമുണ്ടാകും. അതുപോലെ പഴുത്ത പ്ലാവില കൊണ്ട് പല്ല് തേയ്ക്കുന്നതു പല്ലുവേദനയെ ശമിപ്പിക്കും. പണ്ടുള്ള ആളുകള്‍ക്ക് ദന്തസംബന്ധമായ അസുഖങ്ങള്‍ ഇല്ലാത്തതിന്റെ രഹസ്യമെല്ലാം ഇതായിരുന്നു. കൂടാതെ പേരയ്ക്കയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും ഇത്തരത്തിലുള്ള വേദനയെ ശമിപ്പിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? ഉടന്‍ ചികിത്സ തേടുക

ലോകത്തിലെ ഏറ്റവും അപകടകരമായ തൊഴിലുകള്‍; ജീവിക്കാന്‍ വേണ്ടി ജീവന്‍ പണയം വയ്ക്കുന്നവര്‍

മദ്യപിക്കുന്നതിനൊപ്പം ഈ സാധനങ്ങള്‍ ഒരിക്കലും കഴിക്കരുത് ! കൂടുതല്‍ അപകടം

ഗര്‍ഭിണിയായാല്‍ ചിലര്‍ക്ക് വയര്‍ കാണില്ല, ഇതിന്റെ കാരണം അറിയാമോ

അവോക്കാഡോ നല്ലതാണ്, പക്ഷെ ചിലര്‍ക്ക് ദോഷമാണ്!

അടുത്ത ലേഖനം
Show comments